ഇന്നലെ ക്രിസ്റ്റൽ പാലസിന് എതിരായ പ്രീമിയർ ലീഗ് മത്സരത്തിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് വീഡിയോ അസിസ്റ്റന്റ് റഫറിമാരുടെ സ്ഥിരതയില്ലാഴ്മായെ രൂക്ഷമായി വിമർശിച്ചു. ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം കസെമിറോ ചുവപ്പ് കാർഡ് കണ്ടിരുന്നു. ദ്ന്നാൽ കസെമിറോ മാത്രമല്ല ക്രിസ്റ്റൽ പാലസ് ഫോർവേഡ് ജോർദാൻ അയുവിനും ചുവപ്പ് കാർഡ് നൽകണമായിരുന്നു എന്നും അയു ആണ് കസെമിറോയെക്കാൾ അഗ്രസീവ് ആയത് എന്നും ടെൻ ഹാഗ് പറഞ്ഞു. ഒരു സെക്കൻഡിലെ വീഡിയോ pause ചെയ്ത് കാണിച്ചാൽ കസെമിറോ അതിരുവിട്ടതായൊ തോന്നും എന്നും എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല എന്നും ടെൻ ഹാഗ് പറഞ്ഞു.
ഇരു ടീമുകളും തമ്മിൽ ഉണ്ടായ കയ്യാങ്കളിക്ക് ഇടയിൽ പാലസ് മിഡ്ഫീൽഡർ വിൽ ഹ്യൂസിന്റെ കഴുത്തിൽ പിടിച്ചതിനായിരുന്നു യുണൈറ്റഡ് മിഡ്ഫീൽഡർ കാസെമിറോ പുറത്തായത്. എന്നാൽ അതേ സമയത്ത് യുണൈറ്റഡ് മിഡ്ഫീൽഡർ ഫ്രെഡിന്റെ തൊണ്ടയിൽ ആന്ദ്രെ അയുവും പിടിച്ചതായി ടെൻ ഹാഗ് പറയുന്നു. വാറിന് സ്ഥിരത ഇല്ലായെന്നും കഴിഞ്ഞ ആഴ്ച എറിക്സണെ ഫൗൾ ചെയ്തപ്പോഴും കഴിഞ്ഞ മാസം പാലസിനെതിരെ ലിസാൻഡ്രോ മാർട്ടിനസിന് എൽബോ കിട്ടിയപ്പോഴും വാർ എവിടെയായിരുന്നു എന്നും ടെൻ ഹാഗ് ചോദിക്കുന്നു.
A new angle of the brawl that led to Casemiro’s red card. 🎥
— UtdDistrict (@UtdDistrict) February 4, 2023