“മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പ്രീമിയർ ലീഗ് ജയിക്കണം, പണത്തിനു വേണ്ടിയല്ല താൻ റയൽ മാഡ്രിഡ് വിടുന്നത്” – കസെമിറോ

ഇന്ന് റയൽ മാഡ്രിഡിനോട് യാത്ര പറഞ്ഞ കസെമിറോ താൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ പോകുന്നതിന്റെ ആവേശത്തിലാണെന്ന് പറഞ്ഞു. ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ക്ലബിലേക്ക് ആണ് താൻ പോകുന്നത്. അവിടെ പ്രീമിയർ ലീഗ് കിരീടം നേടുകയാണ് താൻ ലക്ഷ്യമിടുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ അവരുടെ മികച്ച നിലയിലേക്ക് കൊണ്ടു വരാൻ സഹായിക്കണം. കസമിറോ പറയുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള ഈ നീക്കം ഞാൻ വളരെ ആലോചിച്ച് എടുത്ത തീരുമാനം ആണ്. ഈ ക്ലബിനായി താൻ തന്റെ എല്ലാം നൽകും. താരം പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് അത് ഇനി അങ്ങോട്ട് കാണാം എന്നും അദ്ദേഹം പറയുന്നു. താൻ റയൽ മാഡ്രിഡ് വിട്ടത് പണത്തിനു വേണ്ടിയല്ല. അങ്ങനെ നോക്കിയിരുന്നു എങ്കിൽ നാലു വർഷം മുമ്പ് എങ്കിലും താൻ ഇവിടം വിട്ടേനെ. കസെമിറോ പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും കസമിറോ പറഞ്ഞു.