കസെമിറോ ഇന്ന് മാഞ്ചസ്റ്ററിൽ എത്തും, പക്ഷെ ലിവർപൂളിന് എതിരെ കളിക്കില്ല | Latest

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും പുതിയ സൈനിംഗ് ആയ കസെമിറോ മാഞ്ചസ്റ്ററിൽ ഇന്ന് എത്തും. പ്രൈവറ്റ് ജെറ്റിൽ എത്തുന്ന കസെമിറോ മെഡിക്കൽ പൂർത്തിയാക്കിയതിനു ശേഷം കരാർ നടപടികൾ പൂർത്തിയാക്കും. മാഞ്ചസ്റ്ററിൽ എത്തും എങ്കിലും ലിവർപൂളിന് എതിരായ തിങ്കളാഴ്ചത്തെ മത്സരത്തിൽ കസെമിറോ ഉണ്ടാകില്ല. രജിസ്ട്രേഷൻ നടപടികൾ ഇന്നലെ പൂർത്തിയാക്കിയിരുന്നു എങ്കിൽ മാത്രമെ കസെമിറോക്ക് ലിവർപൂളിന് എതിരെ കളിക്കാൻ ആകുമായിരുന്നുള്ളൂ.

ഇനി അടുത്ത ശനിയാഴ്ച സതാമ്പ്ടണ് എതിരായ മത്സരം ആകും കസെമിറോയുടെ അരങ്ങേറ്റ മത്സരമായി മാറുക. റയൽ മാഡ്രിഡ് വിട്ട് വന്ന കസെമിറോ നാലു വർഷത്തെ കരാർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒപ്പുവെക്കും. താരത്തിന്റെ വേതനം വലിയ രീതിയിൽ കൂട്ടികൊണ്ടുള്ള കരാർ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകിയിരിക്കുന്നത്. കസെമിറോയെ സ്വന്തമാക്കിയതിന് പിന്നാലെ ആന്റണിയെ ടീമിൽ എത്തിക്കാൻ ഉള്ള ശ്രമങ്ങൾ നടത്തുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.