അമദ് ദിയാലോ വീണ്ടും ലോണിൽ പോകും

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം അമദ് ദിയാലോ ഈ സീസണിലും ലോണിൽ പോകും. താരത്തെ ലോണിൽ അയക്കാൻ യുണൈറ്റഡ് പല ക്ലബുകളുമായി ചർച്ചകൾ നടത്തുന്നുണ്ട്. ഫ്രഞ്ച് ക്ലബായ നീസ് ആണ് ദിയാലോയെ സ്വന്തമാക്കാൻ മുന്നിൽ ഉള്ളത്‌. മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിൽ നിരവധി താരങ്ങൾ ഉള്ളത് കൊണ്ട് തന്നെ അമദിന് യുണൈറ്റഡിൽ അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്. അതാണ് വീണ്ടും ലോണിൽ അയക്കുന്നത്‌‌.

സ്കോട്ടിഷ് ക്ലബായ റേഞ്ചേഴ്സിൽ ആയിരുന്നു അമദ് കഴിഞ്ഞ സീസണിൽ ലോണിൽ കളിച്ചിരുന്നത്. രണ്ട് സീസൺ മുമ്പ് അറ്റലാന്റയിൽ നിന്നായിരുന്നു അമദ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. താരത്തിന് യുണൈറ്റഡിൽ വലിയ ഭാവി കാണുന്നത് കൊണ്ട് തന്നെ അമദിനെ വിൽക്കാൻ ഇപ്പോൾ ക്ലബ് ഇഷ്ടപ്പെടുന്നില്ല.

Comments are closed.