മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മൈക്കൽ കാരിക്കിന് പിറകെ മിഡ്ൽസ്ബ്രോ

Nihal Basheer

ടീമിന് പുതിയ പരിശീലക തേടുന്ന മിഡ്ൽസ്ബ്രോ മുൻ മാഞ്ചസ്റ്റർ താരം മൈക്കൽ കാരിക്കിനേയും പരിഗണിക്കുന്നതായി വാർത്തകൾ. കാരിക്കുമായി ചർച്ചകൾ നടത്താനാണ് ക്ലബ്ബ് ഭാരവാഹികളുടെ തീരുമാനമെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത് വിജയകരമായാൽ മുഖ്യ പരിശീലകനായുള്ള മുൻ ഇംഗ്ലീഷ് താരത്തിന്റെ ആദ്യ ചുവട് വെപ്പാകും. നേരത്തെ ഒലെ സോഴ്ഷ്യർ പുറത്തായ സമയത്ത് കുറഞ്ഞ കാലത്തേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താത്കാലിക ചുമതല അദ്ദേഹം വഹിച്ചിരുന്നു.

20221011 192323

അതേ സമയം മിഡ്ൽസ്ബ്രോയുടെ പട്ടികയിൽ മറ്റ് പരിശീലകരും ഉണ്ട്. വാട്ഫോർഡിൽ നിന്നും പുറത്തായ റോബ് എഡ്വാർഡ്സിനേയും ടീം പരിഗണിക്കുന്നുണ്ട്. നേരത്തെ സ്‌കോട്ട് പാർക്കറിനെ പുറത്താക്കിയത്തിടെയാണ് പകരക്കാരെ തേടി മിഡ്ൽസ്ബ്രോ ഇറങ്ങിയത്. ടീം ചെയർമാൻ സ്റ്റീവ് ഗിബ്സണ് മുന്നിൽ ഇംഗ്ലീഷ് ദേശിയ ടീം പരിശീലകൻ സൗത്ത്ഗെറ്റ് ആണ് മൈക്കൽ കാരിക്കിന്റെ പേര് നിർദ്ദേശിച്ചത് എന്നാണ് സ്കൈസ്‌പോർട്സിന്റെ ഭാഷ്യം.