മൈക്കിൾ കാരിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ പരിശീലകനായി തുടരും

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം മൈക്കിൾ കാരിക്ക് ക്ലബിനൊപ്പം തന്നെ തുടരും. കഴിഞ്ഞ സീസണിൽ മൗറീനോയുടെയും ഒലെയുടെയും സഹ പരിശീലകനായിരുന്നു കാരിക്ക് തുടർന്നും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കോച്ചിംഗ് ടീമിൽ തുടരും. കാരിക്ക് സഹ പരിശീലകനായി തുടരും എന്ന് ഒലെ തന്നെയാണ് ഉറപ്പ് പറഞ്ഞത്. കാരിക്കിന് കൂടെ പ്രവർത്തിക്കുന്നത് സന്തോഷം നൽകുന്നു എന്നും ക്ലബിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കാരിക്കിന്റെ സാന്നിധ്യം സഹായിക്കും എന്നും ഒലെ പറഞ്ഞു.

2006ൽ ടോട്ടൻഹാമിൽ നിന്ന് മാഞ്ചസ്റ്ററിലേക്ക് എത്തിയ കാരിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഇതുവരെ 463 മത്സരങ്ങളോളം കളിച്ച താരമാണ്. ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ എല്ലാ കിരീടങ്ങളും യുണൈറ്റഡിനൊപ്പം കാരിക്ക് നേടി. അഞ്ച് പ്രീമിയർലീഗ് കിരീടം യുണൈറ്റഡിനൊപ്പം കാരിക്ക് നേടിയിട്ടുണ്ട്. വെയിൻ റൂണി ക്ലബ് വിട്ടതിന് ശേഷം യുണൈറ്റഡിന്റെ ക്യാപ്റ്റൻസിയും കാരിക്ക് ഏറ്റെടുത്തിരുന്നു. കളി നിർത്തിയെങ്കിലും യുണൈറ്റഡിൽ തന്നെ തുടരാൻ കാരിക്ക് തീരുമാനിക്കുകയായിരുന്നു.

കാരിക്ക് മാത്രമല്ല യുവ പരിശീലകൻ മകെന്നയും ക്ലബിനൊപ്പം തുടരും.