തരം താഴ്ത്തൽ ഭീഷണി, ഇറ്റാലിയൻ ക്ലബ്ബ് വിൽപ്പനയ്ക്ക്

ഇറ്റാലിയൻ ക്ലബ്ബായ ജനോവ എഫ്സി വിൽപ്പനയ്ക്ക് വെച്ച് ക്ലബ്ബ് ഉടമ എന്രിക്കോ പ്രെസിയോസി. 100 വർഷത്തെലേറെ പാരമ്പര്യമുള്ള ഇറ്റാലിയൻ ക്ലബ്ബാണ് ജനോവ. ഇറ്റലിയിലെ നാലാമത്തെ പഴയ ഫുട്ബോൾ ക്ലബ്ബാണ് 125 വർഷമായി ഇറ്റാലിയൻ ഫുട്ബോൾ രംഗത്തുള്ള ജനോവ. ഒൻപത് ഇറ്റാലിയൻ ചാമ്പ്യൻഷിപ്പുകൾ ജനോവ നേടിയിട്ടുണ്ട്.

ഒരു തവണ കോപ്പ ഇറ്റാലിയയും ക്ലബ്ബ് നേടിയിട്ടുണ്ട്. 36000 തിലേറെ ആളുകളെത്തുന്ന സ്റ്റേഡിയോ ലുയിജി ഫെരാരിസാണ് ജനോവയുടെ ഹോം ഗ്രൗണ്ട്. സീരി എയിലേയും സീരി ബിയിലേയും നിരന്തര സാനിധ്യമാണ് ജനോവ. ഈ സീസണിൽ റെലെഗേഷൻ ഭീഷണി നേരിടുന്നുണ്ട് ജനോവ.