സ്പർസിന് മുന്നിൽ 26 മിനുട്ട് കൊണ്ട് അടിയറവ് പറഞ്ഞ് കാർഡിഫ്

Newsroom

കഴിഞ്ഞ മത്സരത്തിൽ ഏറ്റ അപ്രതീക്ഷിത പരാജയത്തിൽ നിന്ന് ടോട്ടൻഹാം കരകയറി. പ്രീമിയർ ലീഗ് പുതുവർഷത്തിലെ ആദ്യ രാത്രി നടന്ന പോരിൽ കാർഡിഫ് സിറ്റിയെ ആണ് ടോട്ടൻഹാം പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ടോട്ടൻഹാമിന്റെ വിജയം. കളി തുടങ്ങി ആദ്യ 26 മിനുട്ടുകൾക്ക് അകം തന്നെ ടോട്ടൻഹാം ഈ മൂൻ ഗോളുകളും നേടിയിരുന്നു.

ടോട്ടൻഹാമിന്റെ അറ്റാക്കിംഗ് ത്രയങ്ങളായ ഹാരി കെയ്ൻ, ക്രിസ്റ്റ്യൻ എറിക്സൺ, ഹ്യുങ് മിൻ സോൺ എന്നീ മൂന്ന് പേരും ടോട്ടൻഹാമിനായി ഗോളുകൾ നേടി. ഹാരൊ കെയ്ൻ കഴിഞ്ഞ മത്സരത്തിലും ഗോൾ നേടിയിരുന്നു. കെയ്ന് ഇതോടെ ഈ പ്രീമിയ ലീഗിൽ 14 ഗോളുകളായി. കെയ്നും ഒബാമയങ്ങിനും 14 ഗോളുകൾ ഇപ്പോൾ ലീഗിൽ ഉണ്ട്.

കാർഡിഫിന് അവസാന അഞ്ചു മത്സരങ്ങളിൽ ജയമില്ലാത്ത നാലാം മത്സരമാണിത്. ഇന്നത്തെ പരാജയത്തോടെ 18 പോയന്റുനായി16ആം സ്ഥാനത്ത് നിൽക്കുകയാണ് കാർഡിഫ്. ഇന്ന് ജയിച്ച സ്പർസ് താൽക്കാലികമായി രണ്ടാം സ്ഥാനത്തേക്ക് തിരികെ എത്തി.