അൽ മദീന തകർത്താടി, കോട്ടക്കലിൽ മിന്നുന്ന ജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കോട്ടക്കൽ അഖിലേന്ത്യാ സെവൻസിൽ ഇന്നലെ രാത്രി നടന്ന പോരാട്ടത്തിൽ അൽ മദീന ചെർപ്പുളശ്ശേരിയുടെ തകർപ്പൻ പ്രകടനം.
സോക്കർ സ്പോർടിംഗ് ഷൊർണ്ണൂർ ആയിരുന്നു അൽ മദീനയുടെ എതിരാളികൾ. ശക്തമായ പോരാട്ടം കണ്ട മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് അൽ മദീന ജയിച്ചത്. ഇന്നലെ മദീന ജേഴ്സിയിൽ ഉസ്മാ‌ൻ നടത്തിയ പ്രകടനമാണ് ജയത്തിൽ നിർണായകമായത്. ഈ സീസണിൽ ഒരു താളവും കിട്ടാതെ കഷ്ടപ്പെടുന്ന ടീമാണ് സോക്കർ ഷൊർണ്ണൂർ.

ഇന്ന് കോട്ടക്കലിൽ നടക്കുന്ന മത്സരത്തിൽ ജവഹർ മാവൂർ ടൗൺ എഫ് സി തൃക്കരിപ്പൂരിനെ നേരിടും.