പ്രീമിയർ ലീഗിൽ അടുത്ത മത്സരത്തിൽ ചെൽസിയെ നേരിടേണ്ട കാർഡിഫ് സിറ്റി ഡിഫൻഡ് ചെയ്യുക എന്ന ഉദ്ദേശത്തോടെ ആകില്ല സ്റ്റാംഫോ ബ്രിഡ്ജിലേക്ക് പോകുന്നത് എന്ന് പരിശീലകൻ നീൽ വാർനോക്ക് പറഞ്ഞു. ചെൽസിയുടെ ഹോമിൽ ചെന്ന് 10 പേരെയും വെച്ച് ഡിഫൻഡ് ചെയ്താൽ അത് വിജയിക്കാൻ പോകുന്നില്ല. ഏതേലും നിമിഷത്തിൽ അവർ ഡിഫൻസിനെ കീഴ്പ്പെടുത്തുകയും മൂന്നോ നാലോ ഗോളിന് ഞങ്ങൾ തോൽക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് അത് കൊണ്ടെത്തിക്കൂ. വാർനോക്ക് പറയുന്നു.
അതുകൊണ്ട് ചെൽസിക്കെതിരെ തങ്ങൾക്കാവുന്ന ആക്രമണം കളിക്കാനാണ് തങ്ങളുടെ ഉദ്ദേശം എന്നും വാർനോക്ക് പറഞ്ഞു. ചെൽസിക്ക് പിറകെ സിറ്റിയെ ആണ് കാർഡിഫിന് ലീഗിൽ നേരിടാനുള്ളത്. കഴിഞ്ഞ മത്സരത്തിൽ ആഴ്സണൽ ആയിരുന്നു കാർഡിഫിന്റെ എതിരാളികൾ. ആഴ്സണലിനെതിരെ 3-2 എന്ന സ്കോറിനാണ് കാർഡിഫ് തോറ്റത്. കാർഡിഫിന്റെ ലീഗിലെ ആദ്യ ഗോൾ ആഴ്സണലിനെതിരെ ആയിരുന്നു പിറന്നത്.
ചെൽസിക്കെതിരെ ലീഗിലെ ആദ്യ എവേ ഗോൾ നേടലാണ് ലക്ഷ്യമെന്നും വാർനോക്ക് പറഞ്ഞു.