വീണ്ടും പോട്ടറിനൊപ്പം എത്തണം എന്ന ആഗ്രഹം പങ്കുവെച്ച് മോയിസസ് കയ്സെഡോ

വീണ്ടും ഗ്രഹാം പൊട്ടറിന് കീഴിൽ കളിക്കാനുള്ള ആഗ്രഹം മറച്ചു വെക്കാതെ ബ്രൈറ്റൺ യുവതാരം മോയിസസ് കയ്സെഡോ. പോട്ടർ ടീം വിട്ടത് വളരെ സങ്കടകരമായിരുന്നു എന്നു താരം പറഞ്ഞു. ഒരു മാധ്യമത്തോടായി സംസാരിക്കുകയായിരുന്നു താരം. പോട്ടറിന്റെ സാന്നിധ്യം തന്നെ ഒരുപാട് സഹായിച്ചു എന്നും അദ്ദേഹം ടീമിൽ തുടരണമെന്നായിരുന്നു തന്റെ ആഗ്രഹം എന്നും കയ്സെഡോ പറഞ്ഞു. എന്നാൽ ഒരു ഫുട്ബോൾ താരമോ കോച്ചോ നാളെ എവടെ ആയിരിക്കും എന്ന് പറയാൻ കഴിയില്ലെന്നും താരം കൂട്ടിച്ചേർത്തു. അദ്ദേഹം തനിക്ക് അവസരം തന്നതിൽ താൻ കൃതാർത്ഥനാണ് താരം തുടർന്നു.

ലോകത്തെ മികച്ച ക്ലബ്ബുകളിൽ കരിയർ പടുത്തുയർത്തുക എന്നത് വലിയ സ്വപ്‍നമാണെന്ന് കയ്സെഡോ പറഞ്ഞോ. ചെൽസിയോ മറ്റ് വലിയ ടീമുകളോ ഓഫറുമായി വരുമ്പോൾ ഒരിക്കലും തള്ളി കളയാൻ സാധിക്കില്ല എന്നും താരം കൂട്ടിച്ചേർത്തു. അതേ സമയം താനിപ്പോൾ ബ്രൈറ്റനിൽ പൂർണ സന്തോഷവാൻ ആണെന്നും താരം പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നുള്ള താൽപ്പര്യത്തെ പറ്റി ചൂണ്ടിക്കാണിച്ചപ്പോൾ മറ്റ് ടീമുകളും സമീപിച്ചിട്ടുണ്ടെന്നും അത് സ്വാഭാവികമാണെന്നും തന്റെ ഏജന്റ് അതെല്ലാം കൈകാര്യം ചെയ്യുന്നുണ്ടെന്നും താരം പറഞ്ഞു.