മൗറീസിയോ സാറി പരിശീലകനായി വന്നതോടെ തീർത്തും അവസരം ഇല്ലാതായ ചെൽസി ഡിഫൻഡർ ഗാരി കാഹിൽ ജനുവരിയിൽ ചെൽസി വിട്ടേക്കും. ഈ സീസണിൽ ഇതുവരെ ഒരു മത്സരം പോലും താരം കളിച്ചിട്ടില്ല. പലപ്പോഴും പകരക്കാരുടെ ബെഞ്ചിൽ പോലും സാറി താരത്തെ ഉൾപ്പെടുത്തിയിരുന്നില്ല.
യൂറോപ്പ ലീഗിൽ താരത്തിന് അവസരം ലഭിച്ചേക്കും എന്ന് പ്രതീക്ഷിച്ചെങ്കിലും ക്രിസ്റ്റിയൻസെൻ-റൂഡിഗർ സഖ്യത്തെയാണ് സാറി സെൻട്രൽ ഡിഫൻസിൽ നിർത്തിയത്. ഇതോടെയാണ് ക്ലബ്ബ് വിടാൻ താരം തയ്യാറെടുക്കുന്നത്. 32 വയസുകാരനായ കാഹിൽ കരിയറിന്റെ അവസാന നാളുകളിൽ ബെഞ്ചിൽ ഇരിക്കാൻ ആഗ്രഹിക്കുന്നില്ല.
2012 ജനുവരിയിൽ ചെൽസിയിൽ എത്തിയ കാഹിൽ ചെൽസിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, 2 പ്രീമിയർ ലീഗ്, 2 എഫ് എ കപ്പ്, ലീഗ് കപ്പ് കിരീടങ്ങൾ നേടിയിട്ടുണ്ട്.