ബേർൺലി കഷ്ടകാലം തുടരുന്നു, വോൾവ്സിനോടും തോറ്റു

- Advertisement -

ബേൺലിയുടെ പ്രീമിയർ ലീഗിലെ കഷ്ടകാലം തുടരുന്നു. സീസണിൽ ഒരു പരാജയം കൂടി വഴങ്ങേണ്ടി വന്നിരിക്കുകയാണ് ബേർൺലിക്ക്. ഇന്ന് വോൾവ്സിനെ എവേ മത്സരത്തിൽ നേരിട്ട ബേൺലി എതിരില്ലാത്ത ഒരു ഗോളിന്റെ പരാജയമാണ് ഏറ്റു വാങ്ങിയത്. രണ്ടാം പകുതിയിൽ ജിമിനസ് ആണ് വോൾവ്സിന്റെ വിജയ ഗോൾ നേടിയത്.

ബേൺലിയുടെ ലീഗിലെ അഞ്ചു മത്സരങ്ങളിൽ നാലാം പരാജയമാണിത്. അഞ്ചു മത്സരങ്ങളിൽ നിന്നായി ആകെ ബേൺലിക്ക് ഉള്ളത് ഒരു സമനില മാത്രമാണ്. യൂറോപ്പാ ലീഗിനായി ഒരുങ്ങേണ്ടി വന്നതും പ്രധാന താരങ്ങളുടെ പരിക്കുമാണ് ബേൺലിയെ ഈ ദുരുതത്തിൽ ആക്കിയത്. പ്രീമിയർ ലീഗിൽ ബേൺലി ചരിത്രത്തിലെ ഏറ്റവും മോശം തുടക്കമാണിത്.

മറുവശത്ത് വോൾവ്സ് ഇന്നത്തെ ജയത്തോടെ ലീഗിൽ ഒമ്പതാം സ്ഥാനത്ത് എത്തി. അഞ്ചു മത്സരങ്ങളിൽ നിന്നായി എട്ടു പോയന്റാണ് വോൾവ്സിന് ഉള്ളത്.

Advertisement