90 വർഷത്തിനിടെ ഏറ്റവും മോശം തുടക്കവുമായി ബേൺലി

- Advertisement -

അഞ്ചു മത്സരങ്ങൾ, നാല് പരാജയങ്ങൾ, ഒരു സമനില. ഇതാണ് ബേൺലിയുടെ പ്രീമിയർ ലീഗിലെ ഇതുവരെയുള്ള കണക്ക്. സൗത്താംപ്ടണോട് സമനില വഴങ്ങിയപ്പോൾ വാറ്റ്ഫോഡ്, ഫുൾഹാം, മാഞ്ചസ്റ്റർ യുണൈറ്റഡ്, ദേ ഇപ്പോൾ വോൾവ്‌സിനോടും പരാജയപ്പെട്ടിരിക്കുകയാണ് ബേൺലി. പത്തു ഗോളുകൾ വഴങ്ങിയപ്പോൾ അടിച്ചത് 3 ഗോളുകൾ മാത്രമാണ്. ഈ സീസണിൽ 5 മത്സരങ്ങളിൽ നിന്നാണ് 10 ഗോളുകൾ വഴങ്ങിയത് എങ്കിൽ കഴിഞ്ഞ സീസണിൽ ബേൺലി 10 ഗോളുകൾ വഴങ്ങാൻ 13 മത്സരങ്ങൾ എടുത്തിരുന്നു.

ഇന്നത്തെ പരാജയത്തോടെ ഒരു മോശം റെക്കോർഡും സീൻ ഡിചെയുടെ ടീം. 1927നു ശേഷം ടീമിന്റെ ഏറ്റവും മോശം തുടക്കമാണിത്. 1927ൽ ആദ്യത്തെ അഞ്ചു മത്സരങ്ങളും ടീം പരാജയപ്പെട്ടിരുന്നു.

Advertisement