ബേൺലിയെ അവരുടെ തട്ടകത്തിൽ വീഴ്ത്തി വാറ്റ്ഫോർഡ്

- Advertisement -

പ്രീമിയർ ലീഗിൽ വാറ്റ്ഫോർഡിന് തുടർച്ചയായ രണ്ടാം വിജയം. ഇന്ന് നടന്ന മത്സരത്തിൽ ബേൺലിയെ ആണ് എവേ മത്സരത്തിൽ വാറ്റ്ഫോർഡ് തകർത്തത്‌. യൂറോപ്പ ലീഗ് മത്സരങ്ങൾ കളിക്കേണ്ടി വന്നതിനാൽ തന്നെ ബേൺലിക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല‌ അത് മുതലാക്കി വാറ്റ്ഫോർഡ് 3 പോയന്റ് ഉറപ്പിക്കുകയായിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളികൾക്കായിരുന്നു വിജയം.

ആവേശകരമായ തുടക്കമായിരുന്നു മത്സരത്തിന്. മൂന്നാം മിനുട്ടിൽ തന്നെ ആൻഡി ഗ്രേയിലൂടെ വാറ്റ്ഫോർഡ് ലീഡ് എടുത്തു. അടുത്ത മൂന്നു മിനുറ്റുകൾക്കകം ബേൺലിയുടെ വക തിരിച്ചടി. തർകോസ്കി ആയിരുന്നു ബേൺലിക്ക് സമനില നേടിക്കൊടുത്തത്. പക്ഷെ രണ്ടാം പകുതിയിൽ കളി വാറ്റ്ഫോർഡ് സ്വന്തമാക്കി. 48ആം മിനുട്ടിൽ ഡീനിയും, 51ആം മിനുട്ടിൽ ഹ്യൂസുമാണ് വാറ്റ്ഫോർഡിന് മൂന്ന് പോയന്റ് ഉറപ്പ് നൽകിയ ഗോളുകൾ നേടിയത്.

കഴിഞ്ഞ ആഴ്ച ലീഗിലെ ആദ്യ മത്സരത്തിൽ ബ്രൈറ്റണെയും വാറ്റ്ഫോർഡ് തോൽപ്പിച്ചിരുന്നു.

Advertisement