ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വർണം നേടി ബജ്‌രംഗ് പൂനിയ

- Advertisement -

ഏഷ്യൻ ഗെയിംസിന്റെ ആദ്യ ദിനം തന്നെ സുവർണ നേട്ടവുമായി ടീം ഇന്ത്യ. ഗുസ്തിയിൽ 65 kg ഫ്രീ സ്റ്റൈലിൽ ഇന്ത്യയുടെ ബജ്‌രംഗ് പൂനിയ സ്വർണം നേടി. ജപ്പാന്റെ റാക്കറ്റാനി ഡൈച്ചിയെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ആദ്യ സ്വർണം ബജ്‌രംഗ് പൂനിയ നേടിയത്.

ടെക്ക്നിക്കൽ സുപ്പീരിയോരിറ്റിലാണ് ഇതുവരെ പൂനിയ ജയിച്ചതെങ്കിൽ ഇത്തവണ നമ്പേഴ്‌സിലായിരുന്നു വിജയം. 11-8 എന്ന സ്കോറിനാണ് സെമിസ് ബോട്ടിൽ മംഗോളിയൻ താരത്തെ പരാജയപ്പെട്ടുത്തിയത്. ഏഷ്യൻ ഗെയിംസിൽ തന്റെ ആദ്യ സ്വർണമാണ് ബജ്‌രംഗ് പൂനിയ നേടിയത്.

ഡിഫെൻസും അറ്റാക്കും ഒരു പോലെ മിക്സ് ചെയ്ത മികച്ച പ്രകടനമാണ് ബജ്‌രംഗ് പൂനിയ പുറത്തെടുത്തത്. സ്ഥിരതയാർന്ന പ്രകടനമാണ് ടൂര്ണമെറ്റിൽ ഉടനീളം താരം പുറത്തെടുത്തത്. ടെക്ക്നിക്കൽ സുപ്പീരിയോരിറ്റി – പത്ത് പോയന്റ് ലീഡ് നേടിയാണ് എല്ലാ ബോട്ടും താരം വിജയിച്ചത്. ഒളിമ്പിക് മെഡൽ ജേതാവ് യോഗേശ്വർ ദത്തിന്റെ പ്രോഡിജിയായ ബജ്‌രംഗ് പൂനിയ ഗോൾഡ് കോസ്റ്റിൽ വെച്ച് നടന്ന കോമ്മൺവെൽത്ത് ഗെയിംസിലും മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു.

Advertisement