ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ റിലഗേഷൻ പോരാട്ടം അവസാന ദിവസമായ ഇന്ന് തീരുമാനമാകും.ബേർൺലിയും ലീഡ്സുമാണ് നിലനിൽപ്പിനായി പോരാടുന്നത്. ബേർൺലി 37 മത്സരത്തിൽ 35 പോയിന്റുമായി 17ആം സ്ഥാനത്ത് ആണ്. ലീഡ്സ് യുണൈറ്റഡിനും 35 പോയിന്റ് ആണുള്ളത്. അവർ 18ആം സ്ഥാനത്ത് റിലഗേഷൻ സോണിലും നിൽക്കുന്നു. ലീഡ്സിന് ഗോൾ ഡിഫറൻസ് വളരെ കുറവാണ്. അതു കൊണ്ട് തന്നെ അവർക്ക് ഇന്നത്തെ മത്സരത്തിൽ ബേർൺലി പോയിന്റ് നഷ്ടപ്പെടുത്തിയാലെ പ്രതീക്ഷയുള്ളൂ.
ലീഡ്സ് അവസാന മത്സരത്തിൽ എവേ മാച്ചിൽ ബ്രെന്റ്ഫോർഡിനെയും ബേർൺലി ഹോം മത്സരത്തിൽ ന്യൂകാസിലിനെയും ആണ് നേരിടേണ്ടത്. ബേർൺലി പോയിന്റ് നഷ്ടപ്പെടുത്തുകയും ലീഡ്സ് വിജയിക്കുകയും ആകും ലീഡ്സിന് റിലഗേഷൻ ഒഴിവാക്കാനുള്ള മാർഗം. ബേർൺലിക്ക് ഇന്ന് വിജയിക്കുക എന്നതാകും പ്രീമിയർ ലീഗിലേക്ക് തുടരാനുള്ള വഴി. അവർ പോയിന്റ് നഷ്ടപ്പെടുത്തുക ആണെങ്കിൽ ലീഡ്സും അവരെ പോലെ പോയിന്റ് നഷ്ടപ്പെടുത്തേണ്ടി വരുൻ ബേർൺലിയെ അടുത്ത സീസണിലും കാണാൻ. നോർവിചും വാറ്റ്ഫോർഡും നേരത്തെ തന്നെ റിലഗേറ്റഡ് ആയിരുന്നു.