ബേർൺലിയോടും തോറ്റു, ലമ്പാർഡും എവർട്ടണും റിലഗേഷൻ ഭീഷണിയിൽ തന്നെ

20220407 025025

പ്രീമിയർ ലീഗിൽ എവർട്ടന്റെ റിലഗേഷൻ ഭീഷണി വർധിച്ചു. ഇന്ന് അവർ റിലഗേഷൻ പോരിൽ അവർക്ക് ഒപ്പം ഉള്ള ബേർൺലൊയോട് പരാജയപ്പെട്ടു. ബേർൺലിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബേർൺലി വിജയിച്ചത്. ഒരു ഘട്ടത്തിൽ 2-1ന് മുന്നിൽ നിന്ന എവർട്ടണാണ് അവസാനം പരാജയപ്പെട്ടത്.

12ആം മിനുട്ടിൽ കോളിൻസിന്റെ സ്റ്റ്രൈക്കാണ് ബേർൺലിക്ക് ലീഡ് നൽകിയത്. എന്നാൽ റിച്ചാർലിസന്റെ രണ്ട് പെനാൾട്ടികൾ എവർട്ടണെ 2-1ന് മുന്നിൽ എത്തിച്ചു. ആദ്യ പകുതി 2-1നാണ് എവർട്ടൺ അവസാനിപ്പിച്ചത്.

57ആം മിനുട്ടിൽ റൊഡ്രീഗസിലൂടെ ബേർണി സമനില കണ്ടെത്തി. 85ആം മിനുട്ടിൽ കോർനറ്റിലൂടെ അവർ വിജയ ഗോളും നേടി. 29 മത്സരങ്ങളിൽ നിന്ന് 25 പോയിന്റുമായി എവർട്ടൺ പതിനേഴാം സ്ഥാനത്തു നിൽക്കുന്നു. 29 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുമായി ബേർൺലി പതിനെട്ടാമതും നിൽക്കുന്നു.

Previous articleബയേൺ തന്നെയോ ഇത്!! വിയ്യാറയലിന് മുന്നിൽ ജർമ്മൻ വമ്പന്മാർ വീണു
Next articleപവര്‍പ്ലേയ്ക്ക് ശേഷം ബാറ്റിംഗ് അനായാസമായി – ശ്രേയസ്സ് അയ്യര്‍