ബയേൺ തന്നെയോ ഇത്!! വിയ്യാറയലിന് മുന്നിൽ ജർമ്മൻ വമ്പന്മാർ വീണു

ബുണ്ടസ് ലീഗ ചാമ്പ്യന്മാരും ഏത് ഗോൾ പോസ്റ്റിലും ഗോളടിച്ച് കൂട്ടുന്നവരുമായ ബയേൺ മ്യൂണിച്ച് ഒരു അട്ടിമറി തന്നെ നേരിട്ടു. ഇന്ന് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ സ്പെയിനിൽ വെച്ച് വിയ്യറയൽ ആണ് ബയേണെ പരാജയപ്പെടുത്തിയത്. അതും ഒരു ഗോൾ പോലും ബയേണെ അടിക്കാൻ വിടാതെ.

ഇന്ന് മത്സരം ആരംഭിച്ച് എട്ടാം മിനുറ്റിൽ ആണ് വിയ്യറയൽ ലീഡ് എടുത്തത്. ഡാഞ്ജുമയാണ് ഗോൾ നേടിയത്. പരേഹോയുടെ ഷോട്ട് നൂയറിന് തൊട്ടു മുന്നിൽ വെച്ച് ഡഞ്ചുമ ഗതി തിരിച്ചു വിടുകയായിരുന്നു. ലീഡ് നേടിയതിനു ശേഷവും പക്വതയാർന്ന കളി കാഴ്ചവെച്ച വിയ്യാറയൽ 40ആം മിനുട്ടിൽ വീണ്ടും ഗോൾ നേടി. കോക്വലിൻ നേടിയ ഗോൾ പക്ഷെ വിവാദ തീരുമാനത്തിലൂടെ വാർ വഴി നിഷേധിക്കപ്പെട്ടു.20220407 020409

രണ്ടാം പകുതിയിൽ ബയേൺ കളിയിലേക്ക് തിരികെ വരാൻ ആഞ്ഞു ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല. പതിവു പോലെ ഒരുപാട് അവസരങ്ങൾ സൃഷ്ടിക്കാനും അവർക്ക് ആയില്ല. അടുത്ത ആഴ്ച മ്യൂണിക്കിൽ വെച്ച് രണ്ടാം പാദ ക്വാർട്ടർ ഫൈനൽ നടക്കും.