ബേൺലി കുതിപ്പ് തുടരുന്നു, റിലഗേഷൻ പ്രതിസന്ധിയിൽ ബോൺമൗത്

- Advertisement -

പ്രീമിയർ ലീഗിൽ ഇത്തവണ റിലഗേഷൻ പോരാട്ടത്തിൽ നിന്ന് തങ്ങൾക്ക് രക്ഷ ഇല്ല എന്ന് ബോൺമൗത് വീണ്ടും മനസിലാക്കി. ബേൺലിയോട് എതിരില്ലാത്ത 3 ഗോളുകൾക്ക് തോറ്റ അവരുടെ കാര്യം പരുങ്ങലിലായി. നിലവിൽ 16 ആം സ്ഥാനത്ത് ആണെങ്കിലും റിലഗേഷൻ ഭീഷണിയിൽ 18 ആം സ്ഥാനത്തുള്ള വെസ്റ്റ് ഹാമുമായി അവരുടെ വ്യത്യാസം കേവലം 2 പോയിന്റ് മാത്രമാണ്. ബേൺലിയാവട്ടെ 37 പോയിന്റുമായി എട്ടാം സ്ഥാനത്താണ്.

ഗോൾ രഹിതമായിരുന്ന ആദ്യ പകുതിക്ക് ശേഷം നേടിയ മൂന്ന് ഗോളുകൾ ആണ് ബേൺലിക്ക് ജയം സമ്മാനിച്ചത്. ആദ്യ പകുതിയിൽ ഫിലിപ് ബിലിങിലൂടെ ചെറീസ് ഗോൾ നേടിയെങ്കിലും VAR ഗോൾ അനുവദിച്ചില്ല. രണ്ടാം പകുതിയിൽ മാറ്റ് വൈദ്രയുടെ ഗോളിൽ ലീഡ് നേടിയ ബേൺലി പിന്നീട് 61 ആം മിനുട്ടിൽ ജെ റോഡ്രിഗഡിന്റെ പെനാൽറ്റി ഗോളിൽ ലീഡ് രണ്ടാക്കി. 87 ആം മിനുട്ടിൽ മക്നീൽ ആണ് മൂന്നാം ഗോൾ നേടിയത്.

Advertisement