ബ്രൂണോയുമായുള്ള കൂട്ടുകെട്ട് വിജയിച്ചാൽ പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പോൾ പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരാൻ സാധ്യത. മാഞ്ചസ്റ്റർ യുണൈറ്റഡിലും യുണൈറ്റഡിലെ സ്ക്വാഡിലും പോഗ്ബ തൃപ്തനാണ് എന്നാണ് വിവരങ്ങൾ. മധ്യനിര താരം ബ്രൂണോ ടീമിൽ എത്തിയതോടെ ടീമിന് വന്ന മാറ്റങ്ങൾ കണ്ട പോഗ്ബ ക്ലബിൽ തന്നെ തുടരുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്. ബ്രൂണോയുമായി ഗ്രൗണ്ടിൽ നല്ല കൂട്ടുകെട്ട് ഉണ്ടാക്കാൻ ആയാൽ പോഗ്ബ യുണൈറ്റഡ് വിടില്ല.

പോഗ്ബയുടെ ഏജന്റായ റൈയോള മാത്രമാണ് ഇപ്പോൾ പോഗ്ബ ക്ലബ് വിടണം എന്ന് ആഗ്രഹിക്കുന്നത്. ബ്രൂണൊ ഫെർണാണ്ടസുമായി ഒരു കൂട്ടുകെട്ട് സൃഷ്ടിക്കാൻ ആകും എന്ന് തന്നെ പോൾ പോഗ്ബ കരുതുന്നു. ബ്രൂണോ ജനുവരിയിൽ എത്തി എങ്കിലും ഇതുവരെ ബ്രൂണോയും പോഗ്ബയും ഒരുമിച്ച് കളിച്ചിട്ടില്ല. സീസണിൽ തുടക്കത്തിൽ തന്നെ പരിക്കേറ്റ പോഗ്ബ ദീർഘകാലമായി വിശ്രമത്തിൽ ആയിരുന്നു.

പോഗ്ബയും ബ്രൂണൊ ഫെർണാണ്ടസും ഒരുമിച്ച് കളിക്കുന്നത് കാണാൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരും കാത്തിരിക്കുന്നത്. ഇപ്പോൾ 2022 വരെയുള്ള കരാർ പോഗ്ബയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉണ്ട്. ഈ കൂട്ടുകെട്ട് വിജയിക്കുകയാണെങ്കിൽ അതിനപ്പുറത്തേക്ക് പോഗ്ബ കരാർ പുതുക്കും.