മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ, എറിക് ടെൻ ഹാഗ്, ബ്രൂണോ ഫെർണാണ്ടസ് ഒരു മാതൃകയാക്കാവുന്ന കളിക്കാരൻ ആണെന്നു പറഞ്ഞു. ഉയർന്ന തലത്തിൽ കളിക്കാൻ ആഗ്രഹിക്കുന്നവർക്ക് മാതൃക ആക്കാവുന്ന ഗുണങ്ങൾ ഉള്ള കളിക്കാരനാണെന്ന് ടെൻ ഹാഗ് ബ്രൂണോയെ വിശേഷിപ്പിച്ചു , ഫുട്ബോളിന്റെ ഉയർന്ന തലത്തിൽ കളിക്കാൻ ആവശ്യമായ അർപ്പണബോധത്തിന്റെയും ത്യാഗത്തിന്റെയും ഉജ്ജ്വല ഉദാഹരണമാണ് അദ്ദേഹം എന്ന് ടെൻ ഹാഹ് പറഞ്ഞു.

പരിക്ക് സഹിച്ചും ഒപ്പം തന്റെ ഫേവറിറ്റ് പൊസിഷനിൽ നിന്ന് മാറിയും ബ്രൂണോ ഫെർണാണ്ടസ് നിരവധി മത്സരങ്ങൾ ഈ സീസണിൽ ടെൻ ഹാഗിനു കീഴിൽ കളിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഈ സീസണിൽ ഭൂരിഭാഗം മത്സരങ്ങളിൽ നയിച്ചതും ബ്രൂണോ ആയിരുന്നു. ഓൾഡ് ട്രാഫോർഡിൽ ഫെർണാണ്ടസ് ആരാധകരുടെ പ്രിയങ്കരനുമാണ് ബ്രൂണോ. തംറ്റെ കരിയറിൽ ഒരു മത്സരം പോലും ബ്രൂണോ പരിക്ക് കാരണം നഷ്ടപ്പെടുത്തിയിട്ടുമില്ല. വരും സീസണിൽ മഗ്വയറിന് പകരം ബ്രൂണോ ഫെർണാണ്ടസിന് റെഡ് ഡെവിൾസിന്റെ ക്യാപ്റ്റൻ ആകും എന്നും അവരുടെ ആരാധകർ പ്രതീക്ഷിക്കുന്നു.














