ഇന്ന് മാഞ്ചസ്റ്റർ ഡാർബി, ഒലെയ്ക്ക് നിലനിൽപ്പിന്റെ പോരാട്ടം, പെപിന് പക വീട്ടേണ്ട സമയം!!

Skysports Manchester United 5567708

ഇന്ന് ഇംഗ്ലണ്ടിൽ മാഞ്ചസ്റ്റർ ഡാർബി നടക്കുകയാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും നേർക്കുനേർ വരുന്ന മത്സരം. ഇന്ന് യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ്ട്രഫോർഡിലാണ് നാട്ടങ്കം നടക്കുന്നത്. ഈ സീസൺ തുടക്കം മുതൽ പ്രതിസന്ധിയിൽ ഉള്ള ഒലെ ഗണ്ണാർ സോൾഷ്യറിന് ഇന്നത്തേത് നിലനിപ്പിന്റെ പോരാട്ടമാണ്. ലിവർപൂളിനോട് ഓൾഡ്ട്രാഫോർഡിക് അഞ്ച് ഗോളുകൾക്ക് തോറ്റതിന്റെ ക്ഷീണം ഇപ്പോഴും തീരാത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഡാർബിയിലും തോറ്റാൽ സാക്ഷാൽ അലക്സ് ഫെർഗൂസണ് പോലും ഒലെയുടെ ജോലി സംരക്ഷിക്കാൻ കഴിഞ്ഞേക്കില്ല.

അവസാന രണ്ടു മത്സരങ്ങളിൽ ബാക്ക് 5 എന്ന ടാക്ടിക്സിലേക്ക് മാറിയ ഒലെ ഇന്നും അത് പിന്തുടരാൻ ആണ് സാധ്യത. വരാനെ പരിക്കേറ്റ് പിറത്തായത് കൊണ്ട് ലിൻഡെലോഫ് ഫിറ്റ്നെസ് വീണ്ടെടുക്കും എന്ന പ്രതീക്ഷയിലാണ് ഒലെ. ലിൻഡെലോഫ് ഉണ്ടാകും എങ്കിൽ എറിക് ബയി, മഗ്വയർ, ലിൻഡെലോഫ് എന്നിവർ ഡിഫൻസിൽ ഇറങ്ങും. മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കർ കവാനിയും ഇന്ന് പരിക്ക് കാരണം ഉണ്ടാകില്ല.

പെപ് ഗ്വാർഡിയോളയുടെ ടീം അയൽവാസികളെക്കാൾ ഏറെ മെച്ചപ്പെട്ട നിലയിൽ ആണെങ്കിലും അവസാന ആഴ്ച ക്രിസ്റ്റൽ പാലസിനോട് തോറ്റത് സിറ്റിക്ക് ആശങ്ക നൽകുന്നുണ്ട്. പെപ് ഗ്വാർഡിയോളക്ക് സമീപ കാലത്ത് ഒലെയ്ക്ക് എതിരെ നല്ല റെക്കോർഡ് അല്ല എന്നത് കൊണ്ടും സിറ്റി ഇന്ന് ജയിക്കാൻ ആകും ശ്രമിക്കുക. ഇന്ന് വൈകിട്ട് 6 മണിക്കാണ് മത്സരം. കളി തത്സമയം സ്റ്റാർ സ്പോർട്സിൽ കാണാം

Previous articleബരേലയെ വിശ്വസിച്ച് ഇന്റർ മിലാൻ, പുതിയ കരാർ ഒപ്പുവെച്ചു
Next article“ഒലെ മികച്ച വ്യക്തി, അദ്ദേഹത്തെ മാത്രം കുറ്റം പറയുന്നത് ശരിയല്ല” – ബ്രൂണോ