എത്ര ഫുട്ബോൾ കളിച്ചാലും തളരില്ല എന്ന് ബ്രൂണൊ ഫെർണാണ്ടസ്

20201223 120910
credit: Twitter
- Advertisement -

ബ്രൂണൊ ഫെർണാണ്ടസ് തളരുന്നു എന്നും താരത്തിന് വിശ്രമം നൽകണം എന്നും വാദങ്ങൾ ഉയരുന്നതിനിടയിൽ ആ വാദങ്ങളെ തള്ളി ബ്രൂണൊ ഫെർണാണ്ടസ് രംഗത്ത്. എത്ര ഫുട്ബോൾ കളിച്ചാലും തളരില്ല എന്നും തളർന്നു എന്ന് പറഞ്ഞ് പരിശീലകനോട് വിശ്രമം ആവശ്യപ്പെടുന്ന ആളല്ല താൻ എന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു. ചെറുപ്പത്തിൽ ഒരു ദിവസം എട്ടു മണിക്കൂർ ഒക്ക് ഫുട്ബോൾ കളിച്ചാണ് വളർന്നത്. അത്തരത്തിൽ ഉള്ള തനിക്ക് മൂന്ന് ദിവസം കൂടുമ്പോൾ ഒരു മത്സരം കൊണ്ട് തൃപ്തിപ്പെടുത്താൻ ആകില്ല എന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു വലിയ ക്ലബാണ്. അപ്പോൾ എല്ലാ സീസണിലും 50ൽ കൂടുതൽ മത്സരങ്ങൾ കളിക്കാൻ തയ്യാറായി ഇരിക്കണം. അടുത്ത സീസണിലും കുറേ മത്സരങ്ങൾ കളിക്കണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു. ഈ വരുന്ന ആഴ്ചയിൽ ഏഴു ദിവസങ്ങൾക്ക് ഇടയിൽ നാലു മത്സരങ്ങൾ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കേണ്ടത്.

Advertisement