ബ്രൂണൊ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സീസണിലെ മികച്ച താരം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കഴിഞ്ഞ സീസണിലെ മികച്ച താരമായി പോർച്ചുഗീസ് അറ്റാക്കിംഗ് മിഡ്ഫീൽഡർ ബ്രൂണൊ ഫെർണാണ്ടസിനെ തിരഞ്ഞെടുത്തു. ആരാധകർ വോട്ടിങ്ങിലൂടെ ആണ് ബ്രൂണോയെ മികച്ച താരമായി തിരഞ്ഞെടുത്തത്. ആന്റണി മാർഷ്യൽ , വാൻ ബിസാക എന്നിവരെ മറികടന്നാണ് ബ്രൂണൊ ഫെർണാണ്ടസ് ഈ പുരസ്കാരം നേടിയത്. ജനുവരിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ബ്രൂണോ യുണൈറ്റഡിന്റെ സീസൺ ആകെ മാറ്റി മറിച്ചിരുന്നു.

യുണൈറ്റഡിനെ ടോപ് 4ൽ എത്തിച്ച് ചാമ്പ്യൻസ് ലീഗിൽ എത്തിക്കുന്നതിലും ബ്രൂണൊ ഫെർണാണ്ടസ് പങ്കുവെച്ചിരുന്നു. 12 ഗോളും 8 അസിസ്റ്റും ടീമിനായി സംഭാവന ചെയ്യാനും ബ്രൂണോയ്ക്ക് ആയിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ശേഷം ആദ്യമായാണ് ഒരു പോർച്ചുഗീസ് താരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒരു സീസണിലെ മികച്ച താരമായി മാറുന്നത്.