ബ്രൂണോ ഫെർണാണ്ടസ് വീണ്ടും മാഞ്ചസ്റ്ററിലെ താരം

- Advertisement -

ബ്രൂണൊ ഫെർണാണ്ടസിന് ഒരു പുരസ്കാരം കൂടെ ലഭിച്ചിരിക്കുകയാണ്‌. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജൂൺ മാസത്തെ മികച്ച താരത്തിനുള്ള പുരസ്കാരവും ബ്രൂണോ ഫെർണാണ്ടസ് സ്വന്തമാക്കിയിരിക്കുകയാണ് പ്രീമിയർ ലീഗിൽ എത്തി ഏതാനും മാസങ്ങൾ കൊണ്ടുതന്നെ താരമായി മാറിയിരിക്കുകയാണ് ബ്രൂണോ.

തുടർച്ചയായ മൂന്നാം മാസമാണ് ബ്രൂണൊ ഫെർണാണ്ടസ് ക്ലബിൽ ഈ പുരസ്കാരം നേടുന്നത്. ആരാധകരുടെ വോട്ടെടുപ്പിലൂടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഈ മാസത്തെ മികച്ച താരത്തെ തിരഞ്ഞെടുത്തത്. ഫെബ്രുവരിയിലും മാർച്ചിലുമാണ് ഇതിന് മുമ്പ് ഈ പുരസ്കാരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ ബ്രൂണൊ ഫെർണാണ്ടസ് സ്വന്തമാക്കിയത്. ഇതുവരെ യുണൈറ്റഡിനായി 13 മത്സരങ്ങൾ കളിച്ച ബ്രൂണൊ ഫെർണാണ്ടസ് 6 ഗോളുകളും മൂന്ന് അസിസ്റ്റും സ്വന്തമാക്കി. ബ്രൂണോ വന്ന ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു മത്സരം പോലും പരാജയപ്പെട്ടിട്ടുമില്ല.

Advertisement