പ്രഖ്യാപനം എത്തി, ബ്രൂണോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ ക്ലബ് ക്യാപ്റ്റനായി ബ്രൂണോ ഫെർണാണ്ടസിനെ നിയമിച്ചു. ഇന്ന് ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നു.പോർച്ചുഗീസ് മിഡ്‌ഫീൽഡർ ഇതിനകം തന്നെ നിരവധി തവണ യുണൈറ്റഡിനായി ആംബാൻഡ് ധരിച്ചിട്ടുണ്ട്, താരം ഇനി ടീമിനെ സ്ഥിരമായി നയിക്കുമെന്ന് എറിക് ടെൻ ഹാഗ് സ്ഥിരീകരിച്ചു.

Picsart 23 07 20 21 08 55 185

ഫെർണാണ്ടസ് 2020ൽ ക്ലബ്ബിൽ എത്തിയ ശേഴം 185 മത്സരങ്ങളിൽ നിന്ന് 64 ഗോളുകളും 54 അസിസ്റ്റുകളും നേടിയിട്ടുണ്ട്. രണ്ട് തവണ സർ മാറ്റ് ബസ്ബി പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരവും താരം നേടിയിട്ടുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ മുൻ ക്യാപ്റ്റൻ ഹാരി മഗ്വയറിനെ കഴിഞ്ഞ ആഴ്ച ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.