ഇന്ന് ബ്രൂണോ അരങ്ങേറും, മാഞ്ചസ്റ്റർ യുണൈറ്റഡ് വോൾവ്സിനെതിരെ

- Advertisement -

ഇന്ന് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഉറ്റുനോക്കുന്ന ദിവസമാണ്. ഇന്ന് യുണൈറ്റഡ് നിരയിൽ അവരുടെ പുതിയ സൈനിംഗ് ആയ പോർച്ചുഗീസ് താരം ബ്രൂണോ ഫെർണാണ്ടസും ഉണ്ടാകും. കഴിഞ്ഞ ദിവസം ബ്രൂണോ ടീമിനൊപ്പം ട്രെയിനിങ് നടത്തിയിരുന്നു. ഇന്ന് വോൾവ്സിനെതിരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങുന്നത്. മധ്യനിരയിൽ ഫ്രെഡ്, മാറ്റിച് എന്നിവർക്ക് ഒപ്പം ആകും ബ്രൂണോ ഇറങ്ങുക.

എഫ് എ കപ്പിൽ വോൾവ്സിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിൽ ആകും യുണൈറ്റഡ് ഇന്ന് ഇറങ്ങുക. ഇന്ന് ഓൾഡ് ട്രാഫോർഡിൽ വെച്ചാണ് മത്സരം നടക്കുന്നത്. ബ്രൂണോ ഇറങ്ങുമെങ്കിലും മറ്റിരു സൈനിംഗ് ആയ ഇഗാളൊ ഇന്ന് യുണൈറ്റഡ് നിരയിൽ ഉണ്ടായേക്കില്ല. ഈ മത്സരം കഴിഞ്ഞ 18 ദിവസത്തോളം മാഞ്ചസ്റ്റർ യുണൈറ്റഡിന് വിശ്രമം ആണ്. അതുകൊണ്ട് തന്നെ വിജയം മാത്രമാകും ഇന്ന് യുണൈറ്റഡിന്റെ ലക്ഷ്യം.

Advertisement