എടത്തനാട്ടുകരയിൽ ഇന്ന് സെവൻസിലെ എൽ ക്ലാസികോ, അൽ മദീന ഫിഫാ മഞ്ചേരിക്ക് എതിരെ

- Advertisement -

സെവൻസിൽ ഇന്ന് അഞ്ചു മത്സരങ്ങൾ നടക്കും. ഏറ്റവും ആവേശകരമായ മത്സരം നടക്കുന്നത് എടത്തനാട്ടുകരയിലാണ്. സെവൻസിലെ എൽ ക്ലാസികോ എന്നറിയപ്പെടുന്ന അൽ മദീന ചെർപ്പുളശ്ശേരി vs ഫിഫാ മഞ്ചേരി പോരാട്ടമാണ് ഇന്ന് നടക്കുന്നത്. എടത്തനാട്ടുകരയിൽ സെമി ഫൈനലിലെ രണ്ടാം പാദത്തിലാണ് അൽ മദീനയും ഫിഫാ മഞ്ചേരിയും നേർക്കുനേർ വരുന്നത്. ആദ്യ പാദത്തിൽ ഫിഫാ മഞ്ചേരി ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് അൽ മദീനയെ തോൽപ്പിച്ചിരുന്നു. ഇന്ന് വിജയിച്ചാൽ മാത്രമെ അൽ മദീനയ്ക്ക് ചെറിയ സെമി പ്രതീക്ഷയെങ്കിലും ഉണ്ടാവുകയുള്ളൂ.

ഫിക്സ്ചറുകൾ;

തുവ്വൂർ;
മത്സരമില്ല

കുപ്പൂത്ത്;
റോയൽ ട്രാവൽസ് vs മെഡിഗാഡ്

മാനന്തവാടി;
കെ ആർ എസ് കോഴിക്കോട് vs സ്കൈ ബ്ലൂ

കൊടുവള്ളി;

മത്സരമില്ല

നിലമ്പൂർ;
കെ എഫ് സി കാളികാവ് vs ജിംഖാന തൃശ്ശൂർ

കാടപ്പടി;
അഭിലാഷ് കുപ്പൂത്ത് vs ഫ്രണ്ട്സ് മമ്പാട്

എടത്തനാട്ടുകര;
ഫിഫാ മഞ്ചേരി vs അൽ മദീന

Advertisement