ബ്രൂണോ ന്യൂകാസിലിൽ ഉടൻ പുതിയ കരാർ ഒപ്പുവെക്കും

Newsroom

Picsart 23 09 08 22 44 37 098
Download the Fanport app now!
Appstore Badge
Google Play Badge 1

ന്യൂകാസിൽ യുണൈറ്റഡിന്റെ ബ്രൂണോ ഗുയിമാരേസ് ക്ലബിൽ പുതിയ കരാർ ഒപ്പുവെക്കും. ബ്രൂണോയുമായുള്ള ന്യൂകാസിലിന്റെ ചർച്ചകൾ അന്തിമഘട്ടത്തിലാണ് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. താരത്തിനായി കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ പലരും ശ്രമിച്ചിരുന്നു എങ്കിലും ബ്രൂണോയെ വിൽക്കില്ല എന്ന ഉറച്ച നിലപാടിൽ ആയിരുന്നു ന്യൂകാസിൽ.

Picsart 23 06 19 22 45 32 590

ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കേണ്ട മാഗ്‌പീസ് ബ്രസീൽ ഇന്റർനാഷണലിനൊപ്പം കളിക്കാൻ ലോകോത്തര മിഡ്ഫീൽഡറായ ടൊണാലിയെ ഇത്തവണ ടീമിലേക്ക് എത്തിച്ചിരുന്നു. ഫ്രഞ്ച് ടീമായ ലിയോണിൽ നിന്ന് 2022 ജനുവരിയിൽ സെന്റ് ജെയിംസ് പാർക്കിലേക്ക് മാറിയതിനുശേഷം ഗുയിമാരേസ് സെന്റ് ജെയിംസ് പാർക്കിൽ ആരാധകരുടെ ഏറ്റവും പ്രിയങ്കരനായ താരമായി മാറിയിട്ടുണ്ട്.

മിഡ്ഫീൽഡർക്ക് ഇപ്പോൾ 2026 വരെ ക്ലബ്ബുമായി കരാറുണ്ട്. വേതനം കൂട്ടികൊണ്ടാകും ക്ലബ് അദ്ദേഹത്തിന് പുതിയ കരാർ നൽകുക.