മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിംഗ് മിഡ്ഫീൽഡർ ബ്രൂണോ ഫെർണാണ്ടസിന്റെ കാർ അപകടത്തിൽ പെട്ടു. താരം സഞ്ചരിച്ചിരുന്നു പോർഷെ ആണ് ഇന്ന് മറ്റൊരു വാഹനവുമായി ഇടിച്ചത്. ഭാഗ്യവശാൽ താരത്തിനോ കാറിൽ സഞ്ചരിച്ചിരുന്നവർക്കോ കാര്യമായ അപകടം ഒന്നും പറ്റിയിട്ടില്ല. ബ്രൂണോയ്ക്ക് യാതൊരു പരിക്കും പറ്റിയിട്ടില്ല എന്നും ഇന്ന് വൈകിട്ട് നടക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടീം പരിശീലനത്തിനായി ബ്രൂണോ കാരിങ്ടണിൽ എത്തും എന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ബ്രൂണോ അടുത്ത കരാർ പുതുക്കിയിരുന്നു.