ഐ.പി.എല്ലിൽ 150 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ ഫാസ്റ്റ് ബൗളറായി ഭുവനേശ്വർ കുമാർ

Bhuvneshwar Kumar Sunrisers Hyderabad Ipl

ഇന്ത്യൻ പ്രീമിയർ ലീഗിൽ 150 വിക്കറ്റുകൾ തികക്കുന്ന ആദ്യ ഇന്ത്യൻ ഫാസ്റ്റ് ബൗളറായി മാറി സൺറൈസേഴ്‌സ് ഹൈദരാബാദ് ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാർ. ഇന്നലെ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലാണ് ഭുവനേശ്വർ കുമാർ 150 വിക്കറ്റ് നേട്ടം തികച്ചത്. മത്സരത്തിൽ 22 റൺസ് വഴങ്ങി ഭുവനേശ്വർ കുമാർ 3 വിക്കറ്റ് വീഴ്ത്തിയിരുന്നു.

174 വിക്കറ്റ് വീഴ്ത്തിയ ഡ്വെയ്ൻ ബ്രാവോയും 170 വിക്കറ്റുകൾ വീഴ്ത്തിയ ലസിത് മലിംഗയും മാത്രമാണ് ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഫാസ്റ്റ് ബൗളർമാരുടെ പട്ടികയിൽ ഭുവനേശ്വർ കുമാറിന് മുൻപിലുള്ളത്. ഇന്ത്യൻ സ്പിന്നർമാരിൽ അമിത് മിശ്ര(166), പിയുഷ് ചൗള (157), ചഹാൽ(151) എന്നിവരാണ് ഭുവനേശ്വർ കുമാറിന് മുൻപിൽ ഉള്ളത്.