റാഫയുടെ ഒഴിവിലേക്ക് ബ്രൂസിനെ കൊണ്ടുവരാൻ ന്യൂകാസിൽ യുണൈറ്റഡ്

റാഫാ ബെനിറ്റസിനെ പകരം പരിശീലക‌നെ കണ്ടെത്താൻ ശ്രമിക്കുന്ന ന്യൂകാസിൽ യുണൈറ്റഡ് സ്റ്റീവ് ബ്രൂസിനെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ താരമായ സ്റ്റീവ് ബ്രൂസ് ഇപ്പോൾ ചാമ്പ്യൻഷിപ്പ് ക്ലബായ ഷെഫീൽഡ് വെനസ്ഡേയുടെ പരിശീലകനാണ്. ഈ അടുത്ത കാലത്താണ് ബ്രൂസ് ഷെഫീൽഡിന്റെ പരിശീലക ചുമതലയേറ്റെടുത്തത്. ബ്രൂസുമായി ന്യൂകാസിൽ യുണൈറ്റഡ് ചർച്ചകൾ നടത്തുന്നതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ബ്രൂസ് ഹൾ സിറ്റി, ഷെഫീൽഡ് യുണൈറ്റഡ്‌, ആഴ്സണൽ തുടങ്ങി നിരവധി ക്ലബുകളുടെ പരിശീലകനായിട്ടുണ്ട്. ഹൾസിറ്റിയിൽ മികച്ച പ്രകടനം കാഴ്ചു വെച്ചു എങ്കിലും അവസാന രണ്ട് ക്ലബുകളിലും അത്ര മികച്ച റെക്കോർഡല്ല ബ്രൂസിനുള്ളത്.

Previous articleലോകകപ്പിലെ ക്ലാസ്സിക് പോരാട്ടം വിജയിച്ച് ന്യൂസിലാണ്ട് ഫൈനലിലേക്ക്, പൊരുതി നോക്കി ജഡേജ-ധോണി കൂട്ടുകെട്ട്
Next articleഗോഫിനെ നിഷ്പ്രഭമാക്കി ദ്യോക്കോവിച്ച് വിംബിൾഡൺ സെമിഫൈനലിൽ