മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം ബ്രൂസ് ഇനി ന്യൂകാസിൽ യുണൈറ്റഡിനെ നയിക്കും

Newsroom

അഭ്യൂഹങ്ങൾക്ക് അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം സ്റ്റീവ് ബ്രൂസ് തന്നെ ന്യൂകാസിൽ യുണൈറ്റഡിന്റെ പരിശീലകൻ ആയി. കഴിഞ്ഞ ദിവസം ഷെൽഫീൽഡ് വെഡ്നെസ്ഡേയുടെ പരിശീലക സ്ഥാനം രാജിവെച്ച ബ്രൂസിനെ തങ്ങളുടെ പുതിയ പരിശീലകനായി നിയമിച്ചതായി ന്യൂകാസിൽ ഔദ്യോഗികമായി അറിയിച്ചു.

റാഫാ ബെനിറ്റസിന് പകരക്കാരനായാണ് ബ്രൂസ് എത്തുന്നത്. ആരാധകരുടെ കടുത്ത എതിർപ്പ് ഉയരുന്നതിനിടെയാണ് ഈ നിയമനം. സ്റ്റീവ് ബ്രൂസ് ചാമ്പ്യൻഷിപ്പ് ക്ലബായ ഷെഫീൽഡ് വെനസ്ഡേയുടെ പരിശീലകനായി ഡിസംബറിൽ മാത്രമാണ് ചുമതലയേറ്റെടുത്തത്. ലീഗിൽ പതറുകയായിരുന്ന ഷെഫീൽഡിനെ കരകയറ്റാൻ ബ്രൂസിന് ആയിരുന്നില്ല. അത്ര മികച്ച റെക്കോർഡില്ലാത്ത ബ്രൂസിന്റെ വരവ് ന്യൂകാസിലിനെ തിരികെ ചാമ്പ്യൻഷിപ്പിൽ എത്തിക്കും എന്നാണ് ആരാധകർ പറയുന്നത്. ബ്രൂസ് ഹൾ സിറ്റി, ഷെഫീൽഡ് യുണൈറ്റഡ്‌, ആസ്റ്റൺ വില്ല തുടങ്ങി നിരവധി ക്ലബുകളുടെ പരിശീലകനായിട്ടുണ്ട്. ഹൾ സിറ്റിയിൽ മാത്രമാണ് ബ്രൂസിന് മികച്ച റെക്കോർഡ് ഉള്ളത്.