സൗഗു മുംബൈ സിറ്റിയിൽ തുടരും

- Advertisement -

മുംബൈ സിറ്റിക്കായി കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സെനഗലീസ് സ്ട്രൈക്കർ മൗദു സൗഗു ക്ലബിൽ തുടരും. മുംബൈ സിറ്റിയുമായി ഒരു വർഷത്തെ പുതിയ കരാറിൽ സൗഗു ഒപ്പുവെച്ചു. കഴിഞ്ഞ സീസണിലെ മുംബൈ സിറ്റിയുടെ സെമി വരെയുള്ള പ്രയാണത്തിൽ പ്രധാന പങ്കുവഹിച്ച താരമാണ് സൗഗു.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഒരൊറ്റ കളിയിൽ നാലു ഗോളുകൾ സൗഗു നേടിയിരുന്നു. 34കാരനായ താരം കഴിഞ്ഞ സീസണിൽ ആകെ 12 ഗോളുകൾ നേടി. 18 മത്സരങ്ങളിൽ മുംബൈക്കായി ഇറങ്ങുകയും ചെയ്തു. മുമ്പ് പോർച്ചുഗലിലും ഇംഗ്ലീഷ് ക്ലബായ ഷെഫീൽഡ് വെനസ്ഡേയിലുമൊക്കെ കളിച്ചിട്ടുണ്ട് സൗഗു.

Advertisement