ബ്രൈറ്റൺ വിജയം തുടരുന്നു, വോൾവ്സിനെയും തോൽപ്പിച്ചു

കഴിഞ്ഞ മത്സരത്തിൽ ചെൽസിയെ തകർത്ത ബ്രൈറ്റൺ ഇന്നും വിജയം തുടർന്നു. ഇന്ന് ലീഗിൽ വോൾവ്സിനെ എവേ മത്സരത്തിൽ നേരിട്ട ബ്രൈറ്റൺ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. ഒരു പെനാൾട്ടി ഒരു ചുവപ്പു കാർഡും പിറന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ 83ആം മിനുട്ടിൽ പാക്സാൽ ഗ്രോസ് നേടിയ ഗോളാണ് ബ്രൈറ്റന്റെ വിജയ ഗോളായി മാറിയത്.

ആദ്യ പകുതിയിൽ തുടക്കത്തിൽ തന്നെ ലല്ലാന നേടിയ ഗോൾ ബ്രൈറ്റണെ മുന്നിൽ എത്തിച്ചു. ഇതിനോട് നന്നായി പ്രതികരിച്ച വോൾവ്സ് രണ്ട് മിനുട്ടിനകം ഗോദസിലൂടെ സമനില നേടി. 35ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ നെവസ് വോൾവ്സിനെ മുന്നിൽ എത്തിക്കുകയും ചെയ്തു.

ബ്രൈറ്റൺ20221105 223403

ബ്രൈറ്റൺ ആദ്യ പകുതിക്ക് മുമ്പ് തിരിച്ചടിച്ച് മിറ്റോമയിലൂടെ വീണ്ടും കളി തുല്യനിലയിൽ ആക്കി. കളി 2-2 എന്ന നിലയിൽ ഹാഫ് ടൈമിലേക്ക് പോകുമ്പോൾ ആണ് വോൾവ്സ് താരം സെമെഡോ ചുവപ്പ് കണ്ട് പുറത്ത് പോയത്.

ഇതോടെ കളി ബ്രൈറ്റണ് അനുകൂലമായി. രണ്ടാം പകുതിയിൽ അവസാനം ഗ്രോസ് രക്ഷകനായപ്പോൾ ബ്രൈറ്റൺ ജയവും 3 പോയിന്റും ഉറപ്പിച്ചു. 21 പോയിന്റുമായി ബ്രൈറ്റൺ ലീഗിൽ ആറാമത് നിൽക്കുന്നു. വോൾവ്സ് ഇപ്പോഴും റിലഗേഷൻ സോണിൽ ആണ്.