“ഇംഗ്ലണ്ട് – പാകിസ്ഥാൻ പരമ്പര യു.എ.ഇയിലേക്ക് മാറ്റണം”

England

പാകിസ്ഥാനിൽ അടുത്ത മാസം പര്യടനം നടത്തുന്ന ഇംഗ്ലണ്ടിന്റെ മത്സരങ്ങൾ റദ്ദാകുന്നതിന് പകരം യു.എ.ഇയിൽ വെച്ച് നടത്തണമെന്ന ആവശ്യവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കിൾ വോൺ. സുരക്ഷാ കാരണങ്ങളുടെ പേരിൽ പാകിസ്ഥാൻ പരമ്പര റദ്ദാക്കി ന്യൂസിലാൻഡ് ടീം പാകിസ്ഥാനിൽ നിന്ന് പോയിരുന്നു. തുടർന്നാണ് അടുത്ത മാസം പാകിസ്ഥാനിൽ പര്യടനം നടത്താൻ തീരുമാനിച്ചിരുന്ന ഇംഗ്ലണ്ട് പരമ്പരയെ കുറിച്ച് പുനർവിചിന്തനം നടത്തുന്നത്.

പരമ്പര പൂർണമായും റദ്ദാക്കുന്നതിനേക്കാൾ നല്ലത് യു.എ.ഇയിൽ വെച്ച് വനിതാ- പുരുഷ ടീമുകളുടെ മത്സരം നടത്തുന്നതാണെന്നും വോൺ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയാണ് വോൺ തന്റെ അഭിപ്രായം പങ്കുവെച്ചത്.

Previous articleലിംഗാർഡിന്റെ പ്രായശ്ചിത്തം, പിന്നാലെ ഡി ഹിയയുടെ ഹീറോയിസം, മാഞ്ചസ്റ്റർ യുണൈറ്റഡിന് നാടകീയ വിജയം
Next articleബ്രൈറ്റൺ വിപ്ലവമാകുന്നു, ലെസ്റ്ററിനെയും പരാജയപ്പെടുത്തി