ബ്രൈറ്റണിനു എതിരെ സമനില നേടി എവർട്ടൺ

Wasim Akram

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രൈറ്റണിനു എതിരെ 1-1 നു സമനില നേടി എവർട്ടൺ. മത്സരത്തിൽ ഏതാണ്ട് 80 ശതമാനം പന്ത് കൈവശം വെച്ച ബ്രൈറ്റണിനു പക്ഷെ വലിയ അവസരങ്ങൾ ഉണ്ടാക്കാൻ ആയില്ല. മത്സരത്തിൽ ഏഴാം മിനിറ്റിൽ മികോലിങ്കോയിലൂടെ എവർട്ടൺ മത്സരത്തിൽ മുന്നിലെത്തി. താരത്തിന്റെ ആദ്യ ഷോട്ട് ബ്രൈറ്റൺ ഗോൾ കീപ്പർ തടഞ്ഞെങ്കിലും റീബോണ്ടിൽ താരം ഗോൾ നേടി.

Picsart 23 11 04 23 03 41 475

തുടർന്ന് 16 മത്തെ മിനിറ്റിൽ ലൂയിസ് ഡങ്ക് ഗോൾ നേടിയെങ്കിലും വാർ ഇത് ഓഫ് സൈഡ് ആയി വിളിച്ചു. മത്സരത്തിൽ രണ്ടാം പകുതിയിൽ 84 മത്തെ മിനിറ്റിൽ മിറ്റോമയുടെ ക്രോസ് തട്ടി മാറ്റാനുള്ള ആഷ്ലി യങിന്റെ ശ്രമം സെൽഫ് ഗോൾ ആയതോടെ ബ്രൈറ്റൺ മത്സരത്തിൽ സമനില കണ്ടെത്തി. സമനിലയോടെ ബ്രൈറ്റൺ ആറാം സ്ഥാനത്തും എവർട്ടൺ പതിനഞ്ചാം സ്ഥാനത്തും ആണ്.