ജർമ്മനിയിൽ ബുണ്ടസ് ലീഗയിൽ കണ്ടത് പോലൊരു നീക്കത്തിന് ഒരുങ്ങുകയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ബ്രൈറ്റൺ. സീസൺ പുനരാരംഭിക്കുമ്പോൾ മത്സരത്തിന് കാണികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല എന്നത് കണക്കിൽ എടുത്ത് അവർക്ക് പകരം ആരാധകരുടെ കട്ടൗട്ട് സീറ്റുകളിൽ വെക്കാൻ ആണ് ബ്രൈറ്റൺ പദ്ധതി ഇട്ടിരിക്കുന്നത്.
ജർമ്മൻ ക്ലബായ മൊഞ്ചെങ്ലാഡ്ബാച് ആയിരുന്നു ആദ്യ ഇങ്ങനെ ഒരു പരീക്ഷണം കൊണ്ടു വന്നത്. ഇപ്പോൾ ബുണ്ടസ് ലീഗയിൽ നിരവധി ക്ലബുകൾ ഈ രീതിയിൽ ഗ്യാലറിയിൽ കട്ടൗട്ടുകൾ വെച്ചിട്ടുണ്ട്. പ്രീമിയർ ലീഗിൽ ബ്രൈറ്റൺ മാത്രമെ ഇത്തരം ഒരു നീക്കത്തിന് ഇതുവരെ തയ്യാറായിട്ടുള്ളൂ. ആരാധകരോട് നീല ജേഴ്സിയിൽ ഉള്ള ഫോട്ടോകൾ അയച്ചു തരാനാണ് ക്ലബ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. സ്വന്തം കട്ടൗട്ട് വെക്കാൻ താല്പര്യമുള്ള ആരാധകർക്ക് ചെറിയ തുക നൽകിയാൽ ഗ്യാലറിയിൽ കട്ടൗട്ട് ആയി നിൽക്കാം. ഈ തുക ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും എന്ന് ക്ലബ് അറിയിച്ചു.