ബ്രൈറ്റൺ ഫോമിലാണ്!! എവർട്ടണെ ഗുഡിസൺ പാർക്കിൽ തീർത്തു

Newsroom

20220102 210452

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഫോമിലേക്ക് തിരികെ വന്ന ബ്രൈറ്റണ് വിജയം. ഇന്ന് എവർട്ടണെ ഗുഡിസൺ പാർക്കിൽ വെച്ച് നേരിട്ട ബ്രൈറ്റൺ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. ഇന്ന് മൂന്നാം മിനുട്ടിൽ തന്നെ ബ്രൈറ്റൺ ലീഡ് എടുത്തു. മകാലിസ്റ്റർ ആണ് ബ്രൈറ്റണ് ലീഡ് നൽകിയത്‌‌. 23ആം മിനുട്ടിൽ ബേർണിലൂടെ ബ്രൈറ്റൺ ലീഡ് ഇരട്ടിയുമാക്കി. 25ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ എവർട്ടണ് ഒരു ഗോൾ മടക്കാൻ അവസരം വന്നു. പക്ഷെ പെനാൾട്ടി എടുത്ത കാൾവട്ട് ലൂയിന് ലക്ഷ്യം കാണാൻ പോലും ആയില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോർദനിലൂടെ ഒരു ഗോൾ മടക്കി റാഫയുടെ ടീം കളിയിലേക്ക് തിരികെ വന്നു. പക്ഷെ 71ആം മിനുട്ടിലെ മകാലിസ്റ്ററിന്റെ ഒരു മാരക ഗോൾ ബ്രൈറ്റൺ 2 ഗോൾ ലീഡ് തിരികെ കൊണ്ടു വന്നു. ബോക്സിന് പുറത്ത് നുന്ന് ഒരു ഹാഫ് വോളിയിലൂടെ ആയിരുന്നു മകാലിസ്റ്ററിന്റെ ഗോൾ. 76ആം മിനുട്ടിൽ ഗോർദനിലൂടെ എവർട്ടൺ ഒരു ഗോൾ കൂടെ മടക്കി എങ്കിലും ബ്രൈറ്റന്റെ വിജയം തടയാൻ ആയില്ല.

ജയത്തോടെ 27 പോയിന്റുമായി ബ്രൈറ്റൺ എട്ടാം സ്ഥാനത്ത് എത്തി. അവസാന 12 മത്സരങ്ങളിൽ ഒരു ജയം മാത്രം ഉള്ള എവർട്ടൺ 15ആം സ്ഥാനത്ത് നിൽക്കുകയാണ്.