ബ്രൈറ്റണ് പ്രതീക്ഷ നൽകി ഒരു സമനില

- Advertisement -

പ്രീമിയർ ലീഗിൽ തുടരാം എന്ന പ്രതീക്ഷ നൽകി ബ്രൈറ്റണ് ഒരു സമനില. ഇന്ന് ലീഗിൽ ന്യൂകാസിലിനെതിരെ ആണ് ബ്രൈറ്റണ് നിർണായകമായേക്കാവുന്ന സമനില ലഭിച്ചത്. 1-1 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്. 18ആം മിനുട്ടിൽ അയോസെ പെരെസ് നേടിയ ഗോളിൽ ന്യൂകാസിൽ മുന്നിൽ എത്തിയതായിരുന്നു. എന്നാൽ 75ആം മിനുട്ടിൽ ഗ്രോസിന്റെ ഗോളിൽ ബ്രൈറ്റണ് സമനില നേടി.

ഈ സമനിലയോടെ പ്രീമിയർ ലീഗിൽ 35 പോയന്റിലേക്ക് ബ്രൈറ്റൺ എത്തി. ഇപ്പോൾ 17ആം സ്ഥാനത്താണ് ബ്രൈറ്റൺ നിൽക്കുന്നത്. ഇന്ന് തന്നെ നടന്ന മത്സരത്തിൽ 18ആമത് ഉള്ള കാർഡിഫ് സിറ്റി പരാജയപ്പെട്ടതോടെ ബ്രൈറ്റന്റെ റിലഗേഷം ഭീഷണി കുറഞ്ഞിരുന്നു. 17ആമതുള്ള കാർഡിഫിന് 31 പോയന്റാണ് ഉള്ളത്. ഇനി രണ്ട് മത്സരങ്ങളും കാർഡിഫ് വിജയിക്കുകയും രണ്ട് മത്സരങ്ങളും ബ്രൈറ്റൺ വിജയിക്കാതിരിക്കുകയും ചെയ്താൽ മാത്രമെ കാർഡിഫിന് ബ്രൈറ്റണെ മറികടക്കാൻ ആവുകയുള്ളൂ.

Advertisement