12 വർഷങ്ങൾക്ക് ശേഷം ഷെഫീൽഡ് യുണൈറ്റഡ് പ്രീമിയർ ലീഗിലേക്ക്

- Advertisement -

ഷെഫീൽഡ് യുണൈറ്റഡ് പ്രീമിയർ ലീഗിലേക്ക് തിരികെ വരുന്നു. ഇന്ന് ചാമ്പ്യൻഷിപ്പിൽ നേടിയ വിജയം ഷെഫീൽഡിന്റെ പ്രീമിയർ ലീഗിലേക്കുള്ള പ്രൊമോഷൻ ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്. ഇന്ന് ഇപ്സിചിനെ പരാജയപ്പെടുത്തിയതോടെ ചാമ്പ്യൻഷിപ്പിൽ ആദ്യ സ്ഥാനത്തേക്ക് ഷെഫീൽഡ് എത്തി. 45 മത്സരങ്ങളിൽ നിന്ന് 88 പോയന്റാണ് ഷെഫീൽഡ് യുണൈറ്റഡിനുള്ളത്. ഇനി ഒരു മത്സരം മാത്രമെ ലീഗിൽ അവശേഷിക്കുന്നുള്ളൂ.

44 മത്സരങ്ങളിൽ നിന്ന് 88 പോയന്റുള്ള നോർവിച് സിറ്റി ഷെഫീൽഡിന് തൊട്ടു പിറകിൽ ഉണ്ട് എങ്കിലും ആദ്യ രണ്ട് സ്ഥാനക്കാരും പ്രൊമോഷൻ നേട എന്നതിനാൽ ഷെഫീൽഡിന്റെ പ്രൊമോഷൻ ഉറപ്പായി എന്ന് തന്നെ പറയാം. ഇനി ലീഡ് യുണൈറ്റഡ് അവസാന രണ്ട് മത്സരങ്ങളും വമ്പൻ സ്കോറിന് വിജയിച്ച് അത്ഭുതങ്ങൾ കാണിക്കുകയും ഷെഫീൽഡ് അവസാന മത്സരത്തിൽ പരാജയപ്പെടുകയും ചെയ്താലെ ഷെഫീൽഡിന് പേടിക്കാനുള്ളൂ. ലീഡ്സിനേക്കാൾ 13 ഗോളുകളുടെ മെച്ചപ്പെട്ട ഗോൾ ഡിഫറൻസ് ഉള്ളതിനാൽ ഷെഫീൽഡിന് ഇതോർത്ത് പേടിക്കേണ്ടതില്ല.

2007-08 സീസണിലായിരുന്നു അവസാനമായി ഷെഫീൽഡ് പ്രീമിയർ ലീഗിൽ കളിച്ചത്.

Advertisement