വൻ വിജയവുമായി ബ്രൈറ്റൺ തിരികെയെത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വലിയ വിജയവുമായി ബ്രൈറ്റൺ വിജയ വഴിയിലേക്ക് തിരികെയെത്തി. കഴിഞ്ഞ മത്സരത്തിൽ ലൂടൺ ടൗണിനോട് 4 ഗോളിന്റെ വലിയ പരാജയം ഏറ്റുവാങ്ങിയ ബ്രൈറ്റൺ ഇന്ന് ക്രിസ്റ്റൽ പാലസിനെതിരെ 4-1ന്റെ വിജയം നേടി. ബ്രൈറ്റന്റെ പ്രധാന വൈരികൾ കൂടിയായ പാലസിനെ ഇത്ര വലിയ സ്കോറിന് തോൽപ്പിച്ചത് ക്ലബിന് ഊർജ്ജം തിരികെ നൽകും.

ബ്രൈറ്റൺ 24 02 03 23 29 09 567

ഇന്ന് മൂന്നാം മിനുട്ടിൽ തന്നെ ബ്രൈറ്റൺ ലീഡ് എടുത്തു. ലൂയിസ് ഡങ്കിലൂടെ ആയിരുന്നു ആണ് ബ്രൈറ്റന്റെ ആദ്യ ഗോൾ. 33ആം മിനുട്ടിൽ ടീനേജ് താരം ഹിൻഷെല്വുഡ് ബ്രൈറ്റന്റെ ലീഡ് ഇരട്ടിയാക്കി. തൊട്ടടുത്ത മിനുട്ടിൽ അർജന്റീനൻ യുവതാരം ഫകുണ്ടോ ബൊനൊനൊട്ടെയും ബ്രൈറ്റണായി ഗോൾ നേടി. സ്കോർ 3-0

രണ്ടാം പകുതിയിൽ മറ്റേറ്റയിലൂടെ ഒരു ഗോൾ മടക്കാൻ പാൽസിന് ആയി എങ്കിലും അത് ആശ്വാസ ഗോൾ മാത്രമായി മാറി. 84ആം മിനുട്ടിലെ ജാവൊ പെഡ്രോയുടെ ഫിനിഷ് ബ്രൈറ്റന്റെ വിജയം പൂർത്തിയാക്കി. ഇന്ന് പരിക്ക് മാറി എത്തിയ അൻസു ഫതി ബ്രൈറ്റണായി അവസാന നിമിഷങ്ങളിൽ കളത്തിലെത്തി.

35 പോയിന്റുമായി ബ്രൈറ്റൺ ലീഗിൽ ഏഴാം സ്ഥാനത്താണ് ഉള്ളത്. പാലസ് 24 പോയിന്റുമായി 14ആം സ്ഥാനത്ത് നിൽക്കുന്നു.