അറ്റാക്കോട് അറ്റാക്ക്!! പക്ഷെ ഗോളില്ല, ആഴ്സണലിനെ വിറപ്പിച്ച ബ്രൈറ്റണ് സമനില

20211002 235521

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ബ്രൈറ്റൺ ആഴ്സണലിനെ സമനിലയിൽ തളച്ചു. സ്വന്തം ഗ്രൗണ്ടിൽ ഇറങ്ങിയ ബ്രൈറ്റൺ ആഴ്സണലിനെ വെള്ളം കുടിപ്പിക്കുന്നതാണ് തുടക്കം മുതൽ ഒടുക്കം വരെ കണ്ടത്. നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ഗോളടിക്കാൻ കഴിയാത്തത് ബ്രൈറ്റണ് ഇന്ന് വിനയായി. കഴിഞ്ഞ സീസണിലും ബ്രൈറ്റൺ ഇതുപോലെ അവസരങ്ങൾ നഷ്ടപ്പെടുത്തുന്ന പതിവുണ്ടായിരുന്നു. കളി ഗോൾ രഹിത സമനിലയിൽ ആണ് അവസാനിച്ചത്.

ഇന്ന് തുടക്കം മുതർ പോട്ടറിന്റെ നീലപ്പടയുടെ ആധിപത്യമാണ് കണ്ടത്. ഒന്നിനു പിറകെ ഒന്നായി അവർ അവസരങ്ങൾ സൃഷ്ടിച്ചു. നീൽ മൊപേയും, ട്രൊസാഡും കുകുരെലയും ആഴ്സണൽ ഡിഫൻസിന് സ്ഥിരം തലവേദന ആയി. പക്ഷെ ടാർഗറ്റിലേക്ക് ഷോട്ട് തൊടുക്കാൻ ബ്രൈറ്റണ് ആവാത്തത് ആഴ്സണലിനെ പലപ്പോഴും രക്ഷിച്ചു. ആദ്യ പകുതിയിൽ ആഴ്സണലിനുൻ അവസരം ലഭിച്ചിരുന്നു എങ്കിലും ഒബാമയങ്ങിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി.

രണ്ടാം പകുതിയിൽ ആഴ്സണൽ മെച്ചപ്പെട്ടു എങ്കിലും കളി നിയന്ത്രിക്കാൻ അവർക്കായില്ല. രണ്ടാം പകുതിയിൽ രണ്ട് ഗോൾ കീപ്പർമാരും മികച്ച് നിന്നതും കളി സമനിലയിൽ നിർത്തി. ഈ സമനിലയോടെ ബ്രൈറ്റണ് 14 പോയിന്റായി. അവർ ലീഗിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുകയാണ്. രണ്ടാമതുള്ള ലിവർപൂളിനും 14 പോയിന്റാണ്. ആഴ്സണൽ 10 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്.

Previous articleരാജസ്ഥാന്‍ ഓൺ ഫയര്‍!!! ചെന്നൈയുയര്‍ത്തിയ വെല്ലുവിളി മറികടക്കുവാന്‍ ടീമിനെ സഹായിച്ചത് ശിവം ഡുബേയും യശസ്വി ജൈസ്വാളും
Next articleടൂറിൻ ഡാർബി യുവന്റസിന് സ്വന്തം, അവസാനം രക്ഷകനായി ലൊകടെല്ലി