യൂറോപ്പ്യൻ മോഹങ്ങൾ പൂവണിഞ്ഞില്ല; മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി അഭിമാന ജയത്തോടെ സീസണിനോട് വിടപറഞ്ഞ് ബ്രെന്റ്ഫോർഡ്

Nihal Basheer

Skysports Premier League Brentford 6171421
Download the Fanport app now!
Appstore Badge
Google Play Badge 1

സീസണിലെ അവസാന മത്സരത്തിൽ യൂറോപ്യൻ പോരാട്ടങ്ങൾക്ക് പേരു ചേർക്കാൻ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാൻ ഇറങ്ങിയ ബ്രെന്റ്ഫോർഡിന് ഏക പക്ഷീയമായ ഏക ഗോളിന്റെ അഭിമാന ജയം. മറ്റ് മത്സര ഫലങ്ങളിൽ തട്ടി കോൺഫറൻസ് ലീഗ് പ്രതീക്ഷകൾ തകർന്നെങ്കിലും ലീഗ് ചാംപ്യന്മാരെ തന്നെ അവസാന മത്സരത്തിൽ കീഴടക്കി സീസണിനോട് വിട പറയാൻ അവർക്കായി. പിന്നോക്ക് ആണ് നിർണായകമായ ഗോൾ നേടിയത്. കൂടാതെ സീസണിൽ രണ്ടു തവണ ലീഗ് ചാംപ്യന്മാരെ വീഴ്ത്താൻ ബ്രെന്റ്ഫോർഡിന് സാധിക്കുകയും ചെയ്തു.
Skysports Premier League Brentford 6171107
കോൺഫെറെൻസ് ലീഗിന്റെ നേരിയ പ്രതീക്ഷകളുമായി ഇറങ്ങിയ ബ്രെന്റ്ഫോർഡ് ആദ്യ പകുതിയിൽ സിറ്റിയെ കവച്ചു വെക്കുന്ന പ്രകടനം നടത്തി. പ്രമുഖ താരങ്ങൾ ഇല്ലാതെ യുവതാരങ്ങളുമായി ഇറങ്ങിയ സിറ്റിയിൽ നിന്നും പതിവ് അക്രമണം ഉണ്ടായതും ഇല്ല. എന്നാൽ ആസ്റ്റൻ വില്ലയും ടോട്ടനമും തങ്ങളുടെ മത്സരത്തിൽ ലീഡ് എടുത്തപ്പോൾ തന്നെ ബ്രെന്റ്ഫോർഡിന്റെ യുറോപ്യൻ മോഹങ്ങൾ ഏകദേശം അവസാനിച്ചു. പിന്നോക്കിന്റെ ത്രോയിൽ നിന്നും മീയുടെ ഹെഡർ കീപ്പർ തട്ടിയറ്റിയപ്പോൾ പിറകെ വന്ന കോർണറിൽ താരത്തിന്റെ തന്നെ മറ്റൊരു ഹെഡർ ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. ആദ്യ പകുതിയിലെ ബ്രെന്റ്ഫോഡിന്റെ മികച്ച അവസരമായിരുന്നു ഇത്. തുടക്കത്തിൽ സിറ്റിക്ക് പന്തിന്മേലുള്ള ആധിപത്യം ഉണ്ടായിരുന്നെങ്കിലും പിന്നീട് ഗോൾ നേടാനായി ബ്രെന്റ്ഫോർഡ് തുടർച്ചായി അക്രമിക്കുന്നതാണ് കണ്ടത്.

രണ്ടാം പകുതിയിലും ഇതേ കഥ തുടർന്നു. തുടർ നീക്കങ്ങൾ പക്ഷെ ബ്രെന്റ്ഫോർഡിന് തുടക്കത്തിൽ ഗോൾ മാത്രം സമ്മാനിച്ചില്ല. ഒടുവിൽ 85ആം മിനിറ്റിലാണ് ആതിഥേയർ കാത്തിരുന്ന ഗോൾ എത്തിയത്. വലത് ഭാഗത്ത് നിന്നും ഷാടേ, ബോക്സിനുള്ളിൽ എംബ്വെമോക്ക് പന്ത് നൽകിയപ്പോൾ താരം ഹെഡറിലൂടെ പിന്നോക്കിന് മറിച്ചു നൽകി. താരം മികച്ചൊരു ഫിനിഷിങിലൂടെ വല കുലുക്കിയപ്പോൾ ബ്രെന്റ്ഫോർഡ് ആരാധകർ കാത്തിരുന്ന ഗോൾ എത്തി. ഇടക്ക് അൽവാരസിന് ചില അർധാവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ കണ്ടെത്താനായില്ല.