പത്ത് പേരായി ചുരുങ്ങിയ ഫുൾഹാമിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്തു തോമസ് ഫ്രാങ്കിന്റെ ബ്രന്റ്ഫോർഡ്. പന്ത് കൈവശം വെക്കുന്നതിൽ ഫുൾഹാം മുന്നിട്ട് നിന്നെങ്കിലും ബ്രന്റ്ഫോർഡ് ആണ് കൂടുതൽ അവസരങ്ങൾ തുറന്നത്. ആദ്യ പകുതിക്ക് തൊട്ടു മുമ്പ് ഗോൾ നേടിയ വിസ ബ്രന്റ്ഫോർഡിനെ മുന്നിൽ എത്തിച്ചു.
രണ്ടാം പകുതിയിൽ വിസയെ പെനാൽട്ടി ബോക്സിൽ ഫൗൾ ചെയ്ത ടിം റീഡിനു റഫറി രണ്ടാം മഞ്ഞ കാർഡ് നൽകിയതോടെ ഫുൾഹാം 10 പേരായി ചുരുങ്ങി. തുടർന്ന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ബ്രയാൻ എംബുമോ ബ്രന്റ്ഫോർഡിന് രണ്ടാം ഗോൾ സമ്മാനിച്ചു. മത്സരത്തിന്റെ അവസാന നിമിഷം ക്രിസ്റ്റഫർ അഹറിന്റെ പാസിൽ നിന്നു ഗോൾ നേടിയ എംബുമോ ബ്രന്റ്ഫോർഡ് ജയം പൂർത്തിയാക്കി. ഐവാൻ ടോണിയുടെ അഭാവത്തിലും തങ്ങൾക്ക് മികവ് തുടരാൻ ആവും എന്നു തെളിയിക്കുന്ന ബ്രന്റ്ഫോർഡ് കഴിഞ്ഞ കളിയിൽ ടോട്ടനത്തിനെ സമനിലയിൽ തളച്ചിരുന്നു.