ചരിത്ര വിജയം സ്വന്തമാക്കി ബൗൺമൗത്ത്‌

Staff Reporter

കാർഡിഫിന് പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചുവരവ് തോൽവിയോടെയായി. ഇന്ന് നടന്ന മത്സരത്തിൽ ബൗൺമൗത്ത്‌ ആണ് കാർഡിഫ് സിറ്റിയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചത്. ബൗൺമൗത്തിനു വേണ്ടി റയാൻ ഫ്രേസറും വിൽസണുമാണ് ഗോളുകൾ നേടിയത്. പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ബൗൺമൗത്ത്‌ പ്രീമിയർ ലീഗ് സീസണിൽ ആദ്യ മത്സരം ജയിക്കുന്നത്.

മത്സരത്തിന്റെ 24മത്തെ മിനുട്ടിൽ ഫ്രേസറിലൂടെയാണ് ബൗൺമൗത്ത്‌ ഗോളടി തുടങ്ങിയത്. കിംഗിന്റെയും വിൽസണിന്റെയും മികച്ച മുന്നേറ്റത്തിനൊടുവിലാണ് ഫ്രേസർ ഗോളടി തുടങ്ങിയത്. തുടർന്ന് പെനാൽറ്റിയിലൂടെ ലീഡ് ഇരട്ടിയാക്കാനുള്ള അവസരം ബൗൺമൗത്തിനു ലഭിച്ചെങ്കിലും വിൽസണിന്റെ ശ്രമം കാർഡിഫ് ഗോൾ കീപ്പർ രക്ഷപ്പെടുത്തുകയായിരുന്നു. മാങ്ങ വിൽസണിനെ ഫൗൾ ചെയ്തതിനാണ് റഫറി പെനാൽറ്റി വിളിച്ചത്.

തുടർന്ന് മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് ബൗൺമൗത്ത്‌ രണ്ടാമത്തെ ഗോൾ നേടിയത്. ഫ്രാൻസിസിന്റെ ക്രോസിൽ നിന്നാണ് വിൽസൺ വിജയമുറപ്പിച്ച ഗോൾ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial