ബോണ്മത് മുന്നോട്ട് തന്നെ, ഫുൾഹാമിനെതിരെ മൂന്നു ഗോൾ ജയം

- Advertisement -

എ എഫ് സി ബോൺമത് ഈ സീസണിലെ അവരുടെ മികച്ച ഫോം തുടരുകയാണ്. ഇന്ന് ക്രേവൺ കോട്ടേജിൽ ചെന്ന് ഫുൾഹാമിനെ ബോണ്മത് തകർത്തു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബോണ്മതിന്റെ ഇന്നത്തെ ജയം. ആദ്യ പകുതിയിൽ കാലം വിൽസന്റെ പെനാൾട്ടി ബോണ്മതിനെ മുന്നിൽ എത്തിച്ചു. രണ്ടാം പകുതിയിൽ 72ആം മിനുട്ടിൽ ബ്രൂക്സ് ലീഡ്സ് ഇരട്ടി ആക്കുകയും ചെയ്തു.

73ആം മിനുട്ടിൽ ഫുൾഹാം താരം മക്ഡൊണാൾഡ് ചുവപ്പ് കണ്ട് പുറത്ത് പോയതോടെ കാര്യങ്ങൾ ബോണ്മതിന് കൂടുതൽ എളുപ്പമായി. 85ആം മിനുട്ടിൽ വിൽസൺ ഒരുതവണ കൂടെ ലക്ഷ്യം കണ്ടു. വിൽസന്റെ ലീഗിലെ അഞ്ചാം ഗോളായിരുന്നു ഇത്. ജയത്തോടെ ബോണ്മതിന് 20 പോയന്റായി. ആറാം സ്ഥാനത്താണ് ഇപ്പോൾ ഉള്ളത് എങ്കിലും രണ്ടാം സ്ഥാനത്തുള്ള സിറ്റിയേക്കാൽ മൂന്ന് പോയന്റ് മാത്രമെ ബോണ്മതിന് കുറവുള്ളൂ.

Advertisement