ബിയെൽസയ്ക്ക് ലീഡ്സ് യുണൈറ്റഡിൽ പുതിയ കരാർ

Marcelo Bielsa Web 204

ലീഡ്സ് യുണൈറ്റഡ് പരിശീലകൻ മാർസെലോ ബിയെൽസ ക്ലബിൽ ഒരു പുതിയ കരാർ ഒപ്പിട്ടതായി ലീഡ്സ് യുണൈറ്റഡ് അറിയിച്ചു. 2021/22 സീസൺ അവസാനിക്കുന്നതുവരെയുള്ള ഒരു വർഷത്തെ കരാർ ആണ് ബിയെൽസ ഒപ്പുവെച്ചത്. 2018/19 കാമ്പെയ്‌നിന് മുന്നോടിയായിരുന്നു ബിയെൽൽസ ലീഡ്‌സ് യുണൈറ്റഡ് ചുമതല ഏറ്റെടുത്തത്. ഇതിനു ശേഷം ലീഡ്സ് യുണൈറ്റഡിന്റെ ഫുട്ബോൾ ശൈലി തന്നെ മാറുന്നതാണ് കണ്ടത്.

ബിയെൽസയുടെ രണ്ടാം സീസണിൽ ലീഡ്സ് ചാമ്പ്യൻഷിപ്പ് കിരീടം നേടി പ്രീമിയർ ലീഗിലേക്ക് പ്രമോഷൻ നേടി. 16 വർഷത്തിനു ശേഷമായിരുന്നു ലീഡ്സ് പ്രീമിയർ ലീഗിലേക്ക് എത്തിയത്. കഴിഞ്ഞ സീസണിൽ ലീഡ്സ് ഒൻപതാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. മാഞ്ചസ്റ്റർ സിറ്റി, ലെസ്റ്റർ സിറ്റി എന്നീ ടീമുകളെ തോൽപ്പിക്കാൻ ലീഡ്സിന് കഴിഞ്ഞ സീസണിൽ ആയിരുന്നു. പുതിയ സീസണിലെ ആദ്യ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാൻ ഒരുങ്ങുകയാണ് ബിയെൽസയും ലീഡ്സും ഇപ്പോൾ.

Previous articleഡംഫ്രൈസ് ഇനി ഇന്റർ മിലാനിൽ
Next articleലുകാകു വീണ്ടും ചെൽസി ബ്ലൂവിൽ, ഔദ്യോഗിക പ്രഖ്യാപനം വന്നു