ഡംഫ്രൈസ് ഇനി ഇന്റർ മിലാനിൽ

20210812 220218

ഇന്റർ‌ മിലാൻ ഹോളണ്ട് താരം ഡെൻ‌സെൽ‌ ഡംഫ്രൈസിനെ ഇന്റർ മിലാൻ സ്വന്തമാക്കി. ഡംഫ്രൈസ് മെഡിക്കൽ പൂർത്തിയാക്കി കരാറ് ഒപ്പുവെക്കാനായി മിലാനിൽ എത്തിയിരിക്കുകയാണ്. ഡച്ച് ക്ലബായ പി എസ് വി ഐന്തോവന്റെ താരമായിരുന്നു ഡംഫ്രൈസ്. പി‌എസ്‌വിയുമായുള്ള താരത്തിന്റെ കരാർ 2023 ജൂണിൽ അവസാനിക്കാൻ ഇരിക്കുക ആയിരുന്നു. ഇപ്പോൾ 12.5 മില്യമ്മ് യൂറോ നൽകിയാണ് ഇന്റർ മിലാൻ ഡംഫ്രൈസിനെ ടീമിൽ എത്തിക്കുന്നത്.

യൂറോയിലെ മികച്ച പ്രകടനത്തിലൂടെ ലോക ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധ നേടിയ താരമാണ് ഡൻഫ്രൈസ്. ഹോളണ്ടിനായി യൂറോ കപ്പിൽ നാല് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളുമായി തിളങ്ങാൻ ഡം ഫ്രൈസിനായിരുന്നു. 2018 മുതൽ പി എസ് വിക്ക് ഒപ്പമുള്ള താരമാണ് ഡംഫ്രൈസ്.

Previous articleരോഹിതിന് ശതകം നഷ്ടം, അര്‍ദ്ധ ശതകത്തിലേക്ക് നീങ്ങി രാഹുല്‍
Next articleബിയെൽസയ്ക്ക് ലീഡ്സ് യുണൈറ്റഡിൽ പുതിയ കരാർ